ചങ്ങനാശേരി: നടന്‍ കൃഷ്ണ പ്രസാദ് മര്‍ദിച്ചെന്നു സ്വകാര്യ ആശുപത്രി ഡോക്ടര്‍ പൊലീസില്‍ പരാതിപ്പെട്ടു. കോട്ടയം ശ്രീനിലയം വീട്ടില്‍ ഡോ.ബി.ശ്രീകുമാറാണ് (67) കൃഷ്ണപ്രസാദിനും സഹോദരന്‍ കൃഷ്ണ കുമാറിനും എതിരെ പരാതി നല്‍കിയത്.
പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള സ്ഥലത്തെത്തിയപ്പോള്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പുതിയ വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ കല്ലുകെട്ടിയപ്പോള്‍ കൃഷ്ണപ്രസാദും സഹോരനും ചേര്‍ന്ന് തടയുകയും കല്ലുകെട്ടിയാല്‍ പൊളിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തെന്ന് ഡോക്ടര്‍ പരാതിയില്‍ പറഞ്ഞു.
പണി തടസപ്പെട്ടതോടെ സ്ഥലത്തെത്തിയ തന്നെ കൃഷ്ണ പ്രസാദും സഹോദരനും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍ ഡോക്ടറുടെ ആരോപണം നിരസിച്ച കൃഷ്ണ പ്രസാദ് വയല്‍ നികത്തിയ സ്ഥലത്താണ് ഡോക്ടര്‍ നിര്‍മാണ പ്രവൃത്തി നടത്തുന്നതെന്ന് ആരോപിച്ചു. ഇവിടെ റോഡിനോടു ചേര്‍ന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ഡോക്ടറോട് സംസാരിക്കുന്നതിനിടെ തൊഴിലാളികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതാണെന്നും കൃഷ്ണ കുമാര്‍ ആരോപിച്ചു.







