കാസര്‍കോട്: സര്‍ക്കാര്‍ തൊഴിലാളികളായ ജീവനക്കാരുടെയും അധ്യാപകരുടെയും
ശമ്പളം പോലും കവര്‍ച്ച ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും
ബംഗാളിലും ത്രിപുരയിലും ആന്ധ്രയിലും ഗതികിട്ടാക്കയത്തില്‍പ്പെട്ടവര്‍
കേരളത്തിലും അതേ അവസ്ഥയിലാവുന്ന കാലം വിദൂരത്തല്ലെന്നും പ്രമുഖ ഗാന്ധിയന്‍
ടി കെ സുധാകരന്‍ പറഞ്ഞു.
ക്ഷാമബത്ത, ശമ്പള പരിഷ്‌കരണം, ലീവ് സറണ്ടര്‍, മെഡിസെപ്പ്, റിക്കവറി കമ്മീഷന്‍ തുടങ്ങിയവയിലെ കൊള്ള അവസാനിപ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ തുടരുന്ന വഞ്ചന അവസാനിപ്പിക്കുക, എച്ച് ബി എ, സി സി എ, സര്‍വീസ് വെയിറ്റേജ് എന്നിവ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍ ജി ഒ അസോസിയേ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കളക്ടറേറ്റില്‍
സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോ. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പ്രദീപന്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ല പ്രസിഡണ്ട് എ ടി ശശി അധ്യക്ഷത വഹിച്ചു. കെ ജി ഒ എ ജില്ല പ്രസിഡണ്ട്
ഡോ.പ്രമോദ്, ജില്ല സെക്രട്ടറി രാജീവന്‍ പെരിയ, സ്റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ഒ എം ഷഫീഖ്, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ സി സുജിത്ത്കുമാര്‍, സുരേഷ് പെരിയങ്ങാനം, ലോകേഷ് എം ബി ആചാര്‍,
വത്സലകൃഷ്ണന്‍, അരുണ്‍കുമാര്‍ സി കെ, എം ടി പ്രസീത, കെ ജി രാധാകൃഷ്ണന്‍,
ജില്ല സെക്രട്ടറി വി ടി പി രാജേഷ്, ട്രഷറര്‍ വി എം രാജേഷ്, എം വി നിഗീഷ്, ഗിരീഷ് ആനപ്പെട്ടി, എം മാധവന്‍ നമ്പ്യാര്‍, പ്രവീണ്‍ വരയില്ലം, വിജയകുമാരന്‍ നായര്‍, ബ്രിജേഷ് പൈനി, സഞ്ജീവന്‍ അച്ചാംതുരുത്തി, കെ വി സജീഷ് കുമാര്‍, ജഗദീശന്‍നായര്‍, പി സുനില്‍ സംസാരിച്ചു.







