മഞ്ചേശ്വരം : കുമ്പള ആരിക്കാടിയിലെ ടോളിന്റെ പേരിൽ കർണാടക ആർ.ടി.സി ബസ്സുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് റദ്ദാക്കണമെന്ന് എൻ.സി.പി.എസ്
ബ്ലോക്ക് കമ്മിറ്റി കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടു.
കർണാടക കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് 7 രൂപ മുതൽ 10 രൂപ വരെ വർദ്ധിപ്പിച്ചത് യാത്രക്കാരെ കൊള്ളയടിക്കലാണ്.
ഒരു സർവ്വീസിന് 210 രൂപ ആരിക്കാടിയിൽ
ടോൾ നൽകേണ്ടി വരുന്നു എന്ന് പറഞ്ഞാണ് കാസർകോട് – മംഗലാപുരം റൂട്ടിലെ യാത്രക്കാർക്ക് പ്രഹരം ഏൽപ്പിച്ചിരിക്കുന്നത്. ഈ റൂട്ടിൽ കർണ്ണാടക ആർ.ടി.സിയുടെ 43 ബസുകൾ സർവ്വീസ് നടത്തുന്നതിനാൽ ടോൾ ഫീസിന്റെ മറവിൽ എത്രയോ ഇരട്ടി ലാഭമുണ്ടാക്കലാണ് ലക്ഷ്യം. രാജഹംസ ബസിൽ 10 രൂപ വർധിപ്പിച്ചുണ്ടു. ഓർഡിനറി ബസിൽ 7 രൂപയും വർദ്ധിപ്പിച്ചു. ടോൾ ബൂത്ത് കഴിഞ്ഞ ഉടനെയുള്ള സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രക്കാരും അധിക നിരക്ക് നൽകേണ്ടി വരുന്നു എന്നതും യാത്രക്കാർക്ക് കനത്ത പ്രഹരമാണെന്ന് എൻ.സി.പി.എസ് ചൂണ്ടിക്കാണിച്ചു. ബ്ലോക്ക് പ്രസിഡന്റ് മെഹ്മൂദ് കൈകമ്പ ആധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി സുബൈർ പടുപ്പ്, സിദ്ദിഖ് കൈകമ്പ, ആൽവ ഷെട്ടി, അബ്ദുൽ റഹിമാൻ ഹാജി, ബദറുദ്ധിൻ, ഇബ്രാഹിം ഹാജി, മുഹമ്മദ്, സുരേന്ദ്രൻ പ്രസംഗിച്ചു.







