ബംഗളൂരു:കർണാടക ഗവർണർ തവാർചന്ദ് ഗെലോട്ട് വ്യാഴാഴ്ച നിയമസഭയുടെ സംയുക്ത സമ്മേളനത്തെ മൂന്ന് വാക്യങ്ങളിൽ അഭിസംബോധന ചെയ്ത ശേഷം നയ പ്രസംഗം വായിക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.”നിയമസഭയുടെ സംയുക്ത സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കർണാടക നിയമസഭയുടെ മറ്റൊരു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനത്തിന്റെ വേഗത ഇരട്ടിയാക്കാൻ എന്റെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്. ജയ് കർണാടക,” -ഇത്രയുമാണ് ഗവർണർ
വായിച്ചത്.
എന്നാൽ സർക്കാർ തയ്യാറാക്കി
ബുധനാഴ്ച ഗവർണർക്ക്
നൽകിയ ദീർഘമായ നയപ്രഖ്യാപന പ്രസംഗം തുറന്നതേയില്ല. വാചിച്ചത്,ഗവർണർ സ്വയം
തയ്യാറാക്കിയ കുറിപ്പായിരുന്നു.
നരേന്ദ്ര മോദി സർക്കാറിനെതിരായ വിമർശനങ്ങൾ ഉൾക്കൊള്ളുന്ന കോൺഗ്രസ് സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിലെ 11 ഖണ്ഡികകൾ ഒഴിവാക്കിയില്ലെങ്കിൽ നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനുള്ള തന്റെ വിസമ്മതം ഗവർണർ ബുധനാഴ്ച
പ്രകടിപ്പിച്ചിരുന്നു.എന്നാൽ നാടകീയ
നീക്കമാണ് വ്യാഴാഴ്ചയുണ്ടായത്.
“ഗവർണർ സ്വന്തം പ്രസംഗത്തിലെ ഒരു വാചകം വായിച്ചു, സർക്കാരിന്റെ പ്രസംഗത്തിൽ നിന്നല്ല. ഇത് പ്രതിനിധി സഭയെ അപമാനിക്കലാണ്.”-മുഖ്യമന്ത്രി
സിദ്ധരാമയ്യ പറഞ്ഞു.നമ്മുടെ സർക്കാരും പാർട്ടിയും നിയമനിർമ്മാതാക്കളും ഇതിൽ പ്രതിഷേധിക്കും. ഗവർണർ കേന്ദ്ര സർക്കാരിന്റെ പാവയെപ്പോലെയാണ് പെരുമാറിയത്.സുപ്രീം കോടതിയെ സമീപിക്കണോ വേണ്ടയോ എന്ന് ഞങ്ങൾ ചർച്ച ചെയ്യും. ഞങ്ങൾ നിങ്ങളെ അറിയിക്കും-സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.







