കുമ്പള :ഉമ്മൻചാണ്ടി സാംസ്കാരിക സമിതി മൊഗ്രാൽ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫി ത്രിദിന ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കമാവും.ആറ് പതിറ്റാണ്ടുകൾക്ക് ശേഷം സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനു ള്ള ടീമിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് താരമായ ദിൽഷാദ്(ചിച്ചു) ഇടം തേടിയതിലുള്ള ആവേശത്തിനിടെയാണ് ഫുട്ബോൾ മാമാങ്കം. ഇത് ഫുട്ബോൾ ആരാധകരെ ആവേശത്തിലാ ക്കിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും, പ്രമുഖ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും, കായിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും .8 ടീമുകൾ മാറ്റുരക്കും. ടൂർണമെന്റിൽ പ്രഗൽഭരായ താരങ്ങളെ അണിനിരത്തിയാവും ഓരോ ടീമും കളത്തിലിറങ്ങുക.
പ്രിയദർശിനി ഒഴിഞ്ഞിവളപ്പ്,മൊഗ്രാൽ ബ്രദേഴ്സ്,സിറ്റിസൺ ഉപ്പള,യങ് ചാലഞ്ചേഴ്സ് കുന്നിൽ,ഗ്രീൻ സ്റ്റാർ കടങ്കോട്,വിഗാൻസ് മൊഗ്രാൽപുത്തൂർ,ടീം യൂണിക് ജാലിസ് മേൽപ്പറമ്പ്,ഡിഡിപി ഫ്രയ്റ്റ് അസ്ട്രലേഴ്‌സ് എഫ് സി എന്നീ ടീമുകളാണ് മത്സരിക്കു ക്കുന്നത്.
ഇന്ന് ഏഴുമണിക്ക്നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ പ്രിയദർശിനി ഒളിഞ്ഞിവളപ്പ്, മൊഗ്രാൽ ബ്രദേഴ്സിനെ നേരിടും.രാത്രി 8 മണിക്കുള്ള രണ്ടാം മത്സരത്തിൽ സിറ്റിസൺ ഉപ്പള,യങ് ചലഞ്ചേഴ്സ് കുന്നിലിനെ നേരിടും. ഇവരിൽനിന്ന് വിജയിക്കുന്ന ടീമുകൾ 9 മണിക്ക് ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടും.
നാളെ ഏഴുമണിക്ക് ഗ്രീൻ സ്റ്റാർ കടങ്കോട്, വിഗാൻസ് മൊഗ്രാൽ പുത്തൂരിനെ നേരിടും. എട്ടു മണിക്കുള്ള രണ്ടാം മത്സരത്തിൽ ടീം യൂണിക് ജാലിസ് മേൽപ്പറമ്പ്,ഡിഡിപി ഫ്രൈറ്റ് അസ്ട്രലേഴ്‌സ് എഫ്സിയെ നേരിടും. 24-ആം തീയതി രാത്രി എട്ടുമണിക്കാണ് ഫൈനൽ മത്സരം.
ടൂർണമെന്റിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നു നാസർ മൊഗ്രാൽ, ഷക്കീൽ-അബ്ദുള്ള, അൻവർ അഹമ്മദ് എസ് അറിയിച്ചു.







