കൊല്ലം: കൊല്ലത്തെ മുതിർന്ന സി പി എം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മൂന്നുതവണ അഞ്ചൽ പഞ്ചായത്ത് പ്രസിഡായിരുന്ന സുജ ചന്ദ്ര ബാബുവാണ് ലീഗിൽ ചേർന്നത് . നിലവിൽ സി പി എം ജില്ലാ കമ്മറ്റി അംഗമാണ് . 30 വർഷമായി പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.
എന്തിനാണ് പാർട്ടി വിടുന്നതെന്നു വ്യക്തമല്ല. യാതൊരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിൽ ചേരുന്നതെന്നു സുജ ചന്ദ്ര ബാബു പറഞ്ഞു.തീരുമാനത്തോട് സി പി എം നേതൃത്വം പ്രതികരിച്ചിട്ടില്ല.







