കാസര്‍കോട്: കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന മലനാട് കഫെ ഹോട്ടലില്‍ അക്രമം നടക്കുന്ന വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്തതായി പരാതി. രണ്ടു പേര്‍ അറസ്റ്റില്‍ .
അശോക് നഗര്‍ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സിലെ സുധീഷ് (42), കാഞ്ഞങ്ങാട്,കുശാല്‍ നഗറിലെ ദേവീപ്രസാദ് (37)എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കെ എസ് ആര്‍ ടി സി ബസ്റ്റാന്റിലെ ഹോട്ടലില്‍ അക്രമം നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് എസ് ഐ മാരായ നെജില്‍രാജ് എം, രാജന്‍, സുഭാഷ് എന്നിവര്‍ എത്തിയത്. അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ കുത്തിപ്പിടിക്കുകയും ചവിട്ടുകയും നെയിംബോര്‍ഡ് പൊട്ടിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇരുവര്‍ക്കുമെതിരെ കടയുടമ നല്‍കിയ പരാതിയില്‍ മറ്റൊരു കേസും എടുത്തതായി പൊലീസ് പറഞ്ഞു.







