കാസര്‍കോട്: ആല്‍ഫൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയന്‍ വര്‍ഗ്ഗീസ് നിര്‍മ്മിച്ച് സിബി തോമസ് തിരക്കഥയെഴുതി സാബു ജയിംസ് സംവിധാനം ചെയ്യുന്ന ‘ സെവന്‍ സെക്കന്റ്‌സ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം കാസര്‍കോട് ആരംഭിച്ചു. എടനീര്‍ മഠം ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ സംസ്ഥാനം മഠാധിപതി സച്ചിദാന്ദഭാരതി സ്വാമിജി ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. സിബി തോമസ്, ശ്രീകാന്ത് മുരളി, ദിലീഷ് പോത്തന്‍, വിജയരാഘവന്‍, മീനാക്ഷി അനൂപ്, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുറ്റവും ശിക്ഷയും എന്ന ചിത്രത്തിനു ശേഷം സിബി തോമസ് തിരക്കഥ എഴുതുന്ന രണ്ടാമത്തെ ചിത്രമാണ് ‘സെവന്‍ സെക്കന്റ്‌സ്’. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിബി തോമസ് അഭിനയിക്കുന്ന ഇരുപത്തിയെട്ടാമത്തെ ചിത്രമാണ് ഇത്. സംവിധായകന്‍ സാബു ജെയിംസ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.








