കാസര്‍കോട്: ഭര്‍തൃവീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. കാസര്‍കോട്, കറന്തക്കാട്ടെ ഉമാവതിയുടെ മകള്‍ പ്രീതിക (20)യെ ആണ് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ ഭര്‍തൃവീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം മകള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







