കൊല്ലം: പത്തനാപുരത്ത് പൊലീസിന് നേരെ ഗുണ്ടയുടെ ആക്രമണം. ക്രിമിനൽ കേസ് പ്രതി ജീപ്പുപയോഗിച്ച് പൊലീസ് വാഹനം ഇടിച്ച് തകർത്തു. നിരവധി കേസുകളിൽ പ്രതിയായ സജീവാണ് അക്രമം കാട്ടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്. നേരത്തെ പിടവൂർ പുത്തൻകാവ് ശ്രീമാഹാവിഷ്ണു ക്ഷേത്രത്തിലെ സപ്താഹ ചടങ്ങിൽ നായയുമായി എത്തി ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ക്ഷേത്ര ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് എത്തി. ഇതറിഞ്ഞ അനീഷ് പൊലീസിന് നേരെ അക്രമം നടത്തുകയായിരുന്നു. പൊലീസ് വാഹനത്തിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ അനീഷിന് പരിക്കേറ്റു. സംഭവ ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം തുടരുന്നു. കാപ്പാ കേസിലെ പ്രതിയാണ് അനീഷ്.







