കാസര്‍കോട്: മഞ്ചേശ്വരം, കടമ്പാര്‍, മജിബയലിലെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. ഒരു കോഴിയും 10,600 രൂപയുമായി നാലു പേര്‍ അറസ്റ്റില്‍. മംഗ്‌ളൂരു, ബജ്ജല്‍, ജെല്ലിഗുഡ്ഡെയിലെ വികേഷ് (32), കടമ്പാര്‍, മജിബയലിലെ കുമ്പായത്തില്‍ ഹൗസില്‍ സുരേഷ് (33), ഉള്ളാളിലെ യാദവ (63) മംഗളൂരു ഹൊസമനയിലെ മഹാബല (67) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. സ്ഥലത്തെ ഒരു ക്ഷേത്രത്തിനു സമീപത്തെ പൊതുസ്ഥലത്ത് കോഴിയങ്കം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. പൊലീസിനെ കണ്ടതോടെ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ചിതറിയോടി. നാലു പേരെ പിന്തുടര്‍ന്നു തടഞ്ഞു നിര്‍ത്തിയാണ് പിടികൂടിയത്. പൊലീസ് സംഘത്തില്‍ ഡ്രൈവര്‍ വിജിന്‍, സിപിഒ നിധിന്‍ എന്നിവരുമുണ്ടായിരുന്നു.







