കാസര്‍കോട്: ഗള്‍ഫുകാരന്റെ ഭാര്യയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. മീന്‍ വില്‍പ്പനക്കാരനെതിരെ ബലാത്സംഗത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തു. നീര്‍ച്ചാല്‍, ബീജന്തടുക്ക സ്വദേശിയായ അബ്ദുല്‍ ഖാദറി(45)നെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 38 കാരിയാണ് പരാതിക്കാരി. 2025 ആഗസ്ത് ഒന്നു മുതല്‍ തന്നെ പല തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ ഭര്‍ത്താവിനു അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയും വിവാഹ വാഗ്ദാനം ചെയ്തും പീഡനം തുടര്‍ന്നത്രെ. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയത്.







