കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു.
മുള്ളേരിയ, മൂടാംകുളത്തെ പരേതരായ കൃഷ്ണന്‍ നായര്‍- നാരായണി ദമ്പതികളുടെ മകന്‍ പ്രഭാകരന്‍ (52) ആണ് മരിച്ചത്. ബംഗ്‌ളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. പനിബാധിച്ച നിലയില്‍ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയിലാണ് ഡങ്കിപ്പനിയാണെന്നു വ്യക്തമായത്. നേരത്തെ മുണ്ടോള്‍ ജംഗ്ഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ആയിരുന്ന പ്രഭാകരന്‍ വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു. ഭാര്യ: പ്രഭ. മക്കള്‍: അനഘ, അനുനന്ദ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, നാരായണന്‍, കുഞ്ഞമ്പു, കമലാക്ഷി, ഭവാനി, പരേതരായ ബേബി, തമ്പാന്‍.







