കാസര്‍കോട്: സംസാരിക്കാന്‍ വിസമ്മതിച്ചുവെന്ന വിരോധത്തില്‍ 17കാരിയെ തടഞ്ഞു നിര്‍ത്തി മുഖത്തടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. തിങ്കളാഴ്ച വൈകുന്നേരം 4.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ റോഡില്‍ വച്ച് മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.







