കാസര്‍കോട്: ബേക്കറിയില്‍ എത്തിയ എട്ടുവയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. സംഭവത്തില്‍ രാജപുരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പാണത്തൂര്‍ മാപ്പിലച്ചേരിയിലെ ഗംഗാധര(68)നെതിരെയാണ് കേസ്. കഴിഞ്ഞദിവസം പാണത്തൂരിലെ ഒരു ബേക്കറിയിലാണ് സംഭവം.
ബേക്കറി സാധനം വാങ്ങാനെത്തിയതായിരുന്നു പെണ്‍കുട്ടി. കടയുടമ അകത്തേക്ക് പോയി സാധനങ്ങള്‍ എടുക്കുന്നതിനിടയില്‍ കടയില്‍ ഉണ്ടായിരുന്ന ആള്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.







