കാസര്‍കോട്: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം അബ്ദുല്‍ റഹ്‌മാന്‍ ഉദ്യാവരം (53) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. അസുഖബാധിതനായി കഴിയുമ്പോഴും വാര്‍ഡിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഓടി നടന്നു പ്രവര്‍ത്തിച്ച മെമ്പറായിരുന്നു അബ്ദുല്‍ റഹ്‌മാനെന്നു നാട്ടുകാര്‍ അനുസ്മരിച്ചു. ദേശീയ പാതയിലെ പത്താംമൈൽ, കുഞ്ചത്തൂർ എന്നിവിടങ്ങളിൽ അടിപ്പാത സ്ഥാപിക്കുന്നതിനായും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ മുഹമ്മദ് ഹാജി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. നിലവില്‍ മഞ്ചേശ്വരം പഞ്ചായത്ത് അംഗമായ സബീനയാണ് ഭാര്യ. മക്കള്‍: നേഹ, അമീന്‍, നഹാല്‍, അബ്ദുല്‍ നൗമാന്‍.







