മഞ്ചേശ്വരം: യു പി സ്വദേശിയെ 23.351 ഗ്രാം ട്രമാഡോള്‍ ഹൈഡ്രോക്ലോറൈഡുമായി എക്‌സൈസ് സംഘം പിടിച്ചു.
മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ ബസ് പരിശോധനയിലാണ് മംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്കുള്ള യാത്രക്കാരനായിരുന്ന യു പി മൊറാദാബാദ് ജില്ലയിലെ ഇനായത്പുര്‍ സിര്‍സ സ്വദേശി രാഹത്ത് ജാനെ (55) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു 55 ട്രമാഡോള്‍ ഹൈഡ്രോക്ലോറൈഡുകള്‍ പിടിച്ചെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രജിത് കെ ആര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എ ബി അബ്ദുള്ള, ബിജോയ് ഇ കെ, ഇന്‍സ്‌പെക്ടര്‍മാരായ ആദര്‍ശ് ജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കേസ് കുമ്പള റേഞ്ചിനു കൈമാറി.







