കാസർകോട് : ട്രാക്ക് കാസർകോട് ജനമൈത്രി പോലീസുമായി സഹകരിച്ച് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു. എം കെ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ആർടിഒ ജെ.ജെറാഡ് ഉദ്ഘാടനം ചെയ്തു. കാസർകോട് സബ്ബ് ഇൻസ്പെക്ടർ നെജിൽ മുഖ്യാതിഥിയായിരുന്നു . റോഡ് സേഫ്റ്റി, ലീഡർഷിപ്പ്, പ്രഥമ ശുശ്രൂഷ എന്നിവയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിയാസ്, ജേസീസ് പരിശീലകൻ വി വേണുഗോപാൽ, റെഡ് ക്രോസ് പരിശീലകൻ രഞ്ജീവ് കുറുപ്പ് എന്നിവർ ക്ലാസെടുത്തു. കെ വിജയൻ, ഷിനി ജെയ്സൻ, പി ടി ഉഷ, ഹമീദ് ചേരങ്കൈ, സുബൈർ പടുപ്പ്, വിനോദ് കുമാർ, കെ ടി രവികുമാർ പ്രസംഗിച്ചു.
സബ്ബ് ഇൻസ്പെക്ടർ കെ മോഹനൻ വളണ്ടിയർ കാർഡ് വിതരണം ചെയ്തു







