കാസര്‍കോട്: പ്രശസ്തമായ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് അന്നദാനത്തോടെ രാവിലെ സമാപിച്ചു. ഈ മാസം ഏഴിനാരംഭിച്ച ഉറൂസിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന അന്നദാനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ജില്ലാ പൊലീസ് ചീഫ് ബി വി വിജയഭാരത റെഡ്ഡി ഉറൂസ് നഗരി ഇന്നലെ സന്ദര്‍ശിച്ചു. ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. നിരവധി പ്രമുഖരും 11 ദിവസം നീണ്ടുനിന്ന ഉറൂസില്‍ പങ്കെടുത്തിരുന്നു. ഉറൂസ് ദിവസങ്ങളില്‍ മതപ്രഭാഷണം ശ്രവിക്കുന്നതിനു വന്‍ ജനാവലി പ്രകടമായിരുന്നു. പ്രശസ്ത പണ്ഡിതന്മാര്‍ പ്രഭാഷണങ്ങള്‍ നടത്തി.







