കാസര്‍കോട്: കാസര്‍കോട് സര്‍വേ ഓഫീസിലെ ജീവനക്കാരന്‍ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുയ്യം ചെപ്പിനൂലിലെ എം.പി.ജയേഷ്(45)ആണ് മരിച്ചത്. സര്‍വേ ഓഫീസില്‍ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍ ആയിരുന്നു. ശനിയാഴ്ച രാവിലെയാണ് ജയേഷിനെ മരിച്ച നിലയില്‍ കണ്ടത്. സഹോദരി ഭര്‍ത്താവ് അടുത്തിടെ മരണപ്പെട്ടതിനാല്‍ മാതാവ് സഹോദരിയുടെ വീട്ടിലായിരുന്നു. ജയേഷ് മാത്രമേ ചെപ്പിനൂലിലെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ഞായറാഴ്ച വരഡൂല്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. പരേതനായ റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍ എം.പി.കണ്ണന്‍-എം.വി.പത്മിനി ദമ്പതികളുടെ മകനാണ്. സഹോദരി: എം.വി.ധന്യ(പി.ഡബ്ലു.ഡി.ഓഫീസ്, തളിപ്പറമ്പ്).







