കാസര്‍കോട്: പോക്‌സോ കേസുകളില്‍ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. 14 കാരിയെ ദുരുദ്ദേശത്തോടെ വീട്ടിലേയ്്ക്ക് വിളിച്ചുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ കീഴൂരിലെ റോഷിദി (19)നെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെയും പോക്‌സോ കേസുള്ളതായി പൊലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറായ അബൂബക്കര്‍ (50) എന്നയാളെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഉര്‍ഡൂര്‍, ചേടിമൂല സ്വദേശിയാണെന്നു പൊലീസ് പറഞ്ഞു. 13 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്നാണ് ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.






