കുമ്പള: മരമില്ലില്‍ അറുത്തു കൊണ്ടിരുന്ന മരം തെറിച്ചു തലയില്‍ വീണു പരിക്കേറ്റ മെഷീന്‍ ഓപ്പറേറ്റര്‍ മരിച്ചു.
കുമ്പള ശാന്തിപ്പള്ളത്തെ ജമാലിയ മരമില്ലിലെ മെഷീന്‍ ഓപ്പറേറ്റര്‍ ഗോപാലന്‍ (60)ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ഗോപാലനെ ഇന്നലെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നുച്ചക്കായിരുന്നു അന്ത്യം. ഇന്നലെ മരം അറുക്കുന്നതിനിടയിലായിരുന്നു അപകടമെന്നു പറയുന്നു. ദീര്‍ഘകാലമായി ഇതേ മില്ലിലെ മെഷീന്‍ ഓപ്പറേറ്ററാണ്. കുണ്ടങ്കേരടുക്ക വെല്‍ഫയര്‍ സ്‌കൂളിനടുത്താണ് താമസം.
ഭാര്യ: പത്മാവതി. മക്കള്‍: പവന്‍ കുമാര്‍, പവിത്ര, പൂജ കുമാര്‍. സഹോദരങ്ങള്‍: സീതാരാമന്‍, ജനാര്‍ദ്ദനന്‍, ഗംഗാധരന്‍.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കും.







