നീലേശ്വരം: ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ രചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍
ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ചടങ്ങില്‍ വിതരണം ചെയ്തു. യൂണിയന്‍
സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വി രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി
വിനയന്‍ കല്ലത്ത് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ സുനില്‍കുമാര്‍
കരിച്ചേരി വരവ് ചെലവ് കണക്കു അവതരിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോയ കെ കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ പത്മനാഭന്‍, സി പി ഐ ജില്ലാ അസി സെക്രട്ടറി എം. അസിനാര്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, പി ഭാര്‍ഗ്ഗവി, ബാനം ദിവാകരന്‍, സന്തോഷ് ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പോടെ രണ്ടു ദിവസമായി നടന്നുവരുന്ന സമ്മേളനം ഇന്ന് സമാപിക്കും.
29 മുതല്‍ 31 വരെ പത്തനംതിട്ട അടൂരില്‍ നടക്കുന്ന യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ജില്ലാ സമ്മേളനം നീലേശ്വരത്ത് വിദ്യാഭ്യാസ സമ്മേളനത്തോടെ ഇന്നലെ ആരംഭിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ രമേശന്‍
കാര്യങ്കോട് അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ പത്മനാഭന്‍,
സി പി ഐ നേതാക്കളായ പി വിജയകുമാര്‍, പി ഭാര്‍ഗ്ഗവി, സി വി വിജയരാജ്, സി രാഘവന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി വി സുനിത, ജോ. കൗണ്‍സില്‍ നേതാവ് പി പി പ്രദീപ്കുമാര്‍, എ കെ എസ് ടി യു സംസ്ഥാന കമ്മിറ്റിയംഗം എ കെ സുപ്രഭ, സംഘാടക സമിതി കണ്‍വീനര്‍ എ സജയന്‍, ജില്ലാ സെക്രട്ടറി വിനയന്‍, ട്രഷറര്‍ സുനില്‍കുമാര്‍ കരിച്ചേരി പ്രസംഗിച്ചു.






