11 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ വിമാനം കാണാതായി

ജക്കാർത്ത : 11 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഇന്തോനേഷ്യൻ വിമാനം കാണാതായി.ഇന്ത്യനേഷ്യ എയർ ട്രാൻസ്പോർട്ടിന്റെ എ ടി ആർ 42 – 500 ടാർബോ പ്രോപ്പ് വിമാനമാണ് ഇന്ന് (ശനി) ഉച്ചയ്ക്ക് കാണാതായത്. യോഗ്യ കാർത്തയിൽ നിന്ന് സൗത്ത് സുലവേസിയിലേക്ക് പുറപ്പെട്ട വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് റഡാറിൽ നിന്ന് മറയുകയായിരുന്നു.തെക്കൻ സുലവേസിയിലെ ലിയാങ് – ലിയാങ് പർവ്വത മേഖലയിലാണ് വിമാനം അവസാനമായി ട്രാക്ക് ചെയ്തത് . ബുലുസറാങ് പർവ്വതത്തിന് മുകളിൽ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടതായി സംസാരം ഉണ്ട്. …

ദേശീയ പാത കുമ്പള ടോൾബൂത്ത് അക്രമക്കേസ് : റിമാൻ്റിലായിരുന്ന രണ്ടു പേരെ ജാമ്യത്തിൽ വിട്ടു

കാസർകോട്: ദേശീയപാതയിലെ കുമ്പള ടോൾ ബൂത്ത് ആക്രമിച്ച് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ റിമാൻഡിൽ ആയിരുന്ന രണ്ടുപേരെ കോടതി ജാമ്യത്തിൽ വിട്ടു. കൊടിയമ്മ ഊജാറിലെ ഫൈസൽ അബ്ദുൽ റഹിമാൻ (28), മഞ്ചേശ്വരം വാമഞ്ചൂരിലെ ടി. അബ്ദുൽ നാസർ (46) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് കാസർകോട് സബ് ജയിലിൽ നിന്ന് മോചിതരായ ഇവരെ സമരസമിതി ഭാരവാഹികൾ ജയിൽ പരിസരത്ത് ഷാൾ അണിയിച്ച് സ്വീകരിച്ചു. സമരസമിതി ഭാരവാഹികളായ എ.കെ. എം. അഷ്റഫ് എം …

മരമില്ലില്‍ അറുത്തു കൊണ്ടിരുന്ന മരം തെറിച്ചു തലയില്‍ വീണു പരിക്കേറ്റ മെഷീന്‍ ഓപ്പറേറ്റര്‍ മരിച്ചു

കുമ്പള: മരമില്ലില്‍ അറുത്തു കൊണ്ടിരുന്ന മരം തെറിച്ചു തലയില്‍ വീണു പരിക്കേറ്റ മെഷീന്‍ ഓപ്പറേറ്റര്‍ മരിച്ചു.കുമ്പള ശാന്തിപ്പള്ളത്തെ ജമാലിയ മരമില്ലിലെ മെഷീന്‍ ഓപ്പറേറ്റര്‍ ഗോപാലന്‍ (60)ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ഗോപാലനെ ഇന്നലെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നുച്ചക്കായിരുന്നു അന്ത്യം. ഇന്നലെ മരം അറുക്കുന്നതിനിടയിലായിരുന്നു അപകടമെന്നു പറയുന്നു. ദീര്‍ഘകാലമായി ഇതേ മില്ലിലെ മെഷീന്‍ ഓപ്പറേറ്ററാണ്. കുണ്ടങ്കേരടുക്ക വെല്‍ഫയര്‍ സ്‌കൂളിനടുത്താണ് താമസം.ഭാര്യ: പത്മാവതി. മക്കള്‍: പവന്‍ കുമാര്‍, പവിത്ര, പൂജ കുമാര്‍. സഹോദരങ്ങള്‍: സീതാരാമന്‍, ജനാര്‍ദ്ദനന്‍, ഗംഗാധരന്‍.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം …

ഭക്ഷണങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും, ആതിഥ്യ മര്യാദയ്ക്കും ലോകത്ത് മുന്നില്‍ ഇന്ത്യ; ഫ്രഞ്ച് വനിത

ന്യൂഡല്‍ഹി: ലോകത്തെ ഭക്ഷണങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും, ആതിഥ്യ മര്യാദയ്ക്കും ലോകത്ത് മുന്നില്‍ ഇന്ത്യയാണെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് വനിത ഫ്രെല്‍ഡവേ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇവയ്ക്ക് പുറമെ ഇന്ത്യയിലെ യാത്രാ സംവിധാനങ്ങളെയും മുടി സംരക്ഷണത്തേയും അവര്‍ പ്രശംസിച്ചു. തൊഴിലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ താമസിക്കുന്ന ഫ്രെല്‍ഡവേ കണ്ടന്റ് ക്രിയേറ്ററാണ്. സ്വന്തം രാജ്യമായ ഫ്രാന്‍സിനേക്കാള്‍ പല കാര്യങ്ങളിലും ഇന്ത്യ മികച്ചതാണെന്ന് ഫ്രെല്‍ഡവേ പറയുന്നു. മിതമായ വിലയില്‍ രുചികരമായതും വൈവിധ്യമുള്ളതുമായ ഭക്ഷണം ഇവിടെ കിട്ടുമെന്നാണ് യുവതി പറയുന്നത്. ഇന്ത്യയുടെ തെരുവ് ഭക്ഷണ സംസ്‌കാരത്തെയും …

കുംബഡാജെ കൊലപാതകം: പ്രതി പരമേശ്വരയെ ഇന്നു കോടതിയില്‍ ഹാജരാക്കും

കാസര്‍കോട്: കുംബഡാജെ ആജിലയില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന 72 കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പെര്‍ഡാലയിലെ പരമേശ്വര എന്ന രമേശ് നായിക്കി (47)നെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.കൊലക്കു ശേഷം കൊല്ലപ്പെട്ട പുഷ്പലതാ ഷെട്ടി ധരിച്ചിരുന്ന കരിമണിമാല അപഹരിച്ച പരമേശ്വര അത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വീടിന്റെ പിന്‍വശത്തെ ചവര്‍ക്കൂനക്കിടയില്‍ ഒളിപ്പിക്കുകയായിരുന്നു. അതു പൊലീസ് കണ്ടെടുത്തു. കരിമണിമാലയും കോടതിയില്‍ ഹാജരാക്കും.അയല്‍ക്കാരുമായൊന്നും അടുത്ത സൗഹൃദമില്ലായിരുന്നെങ്കിലും പുഷ്പലതാ ഷെട്ടിയുടെ ദാരുണമരണത്തില്‍ നാടു നിശ്ചലമായിരിക്കുകയാണ്. കൊല്ലപ്പെടുന്നതിനു മുമ്പു പുഷ്പലതാ …

ഭാര്യ തീപിടിച്ചു മരണവെപ്രാളപ്പെടുമ്പോള്‍ ഭര്‍ത്താവ് വീഡിയോ എടുത്തു നിന്നു; യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഗാന്ധിനഗര്‍: യുവതിയായ ഭാര്യ സ്വയം തീവച്ചു വെന്തുമരിക്കുന്നതിന്റെ ദൃശ്യം വികാര തീവ്രതയോടെ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ടു നിന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് 31 കാരിയായ പ്രതിമാദേവി ആത്മഹുതി ചെയ്തത്. ഭര്‍ത്താവ് രഞ്ജിത് സാഹ (33)ക്കെതിരെ ആത്മഹത്യക്കു പ്രേരിപ്പിച്ചതിനും ക്രൂരതക്കും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ സൂറത്തില്‍ ജനുവരി നാലിനായിരുന്നു കുടുംബ കലഹവും തീവയ്പും. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് ഭാര്യയെ തീയില്‍ നിന്നു രക്ഷിക്കുന്നതിനു പകരം തീപിടിച്ചു വെപ്രാളപ്പെടുകയും വെന്തുരുകുകയും ചെയ്യുന്ന ഭാര്യയുടെ …

കാണാതായ 13 വയസ്സുകാരിയെ കണ്ടെത്താൻ തിരച്ചിൽ : സഹായം അഭ്യർത്ഥിച്ച് പോലീസ്

പിപി ചെറിയാന്‍ മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി . ഏഞ്ചല റെയസ് എന്ന പെൺകുട്ടിയെയാണ് ജനുവരി 13 നു കാണാതായത്.സംഭവത്തിൽ മോണ്ട്ഗോമറി കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.ബന്ധപ്പെടേണ്ട നമ്പർ: 240-773-6200 .കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറി പോലീസിനോട് സഹകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വായ്പ കുടിശ്ശിക: ശമ്പളം പിടിച്ചെടുക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിർത്തിവെച്ചു

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: പഠന വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ ശമ്പളത്തിൽ നിന്നും നികുതി റീഫണ്ടുകളിൽ നിന്നും തുക ഈടാക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജനുവരി ആദ്യവാരം മുതൽ കുടിശ്ശികക്കാർക്ക് നോട്ടീസ് അയച്ചു തുടങ്ങിയ വകുപ്പിന്റെ അപ്രതീക്ഷിത പിന്മാറ്റമാണിത്. കഴിഞ്ഞ ഭരണകൂടം വരുത്തിവെച്ച ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മോഹൻ പറഞ്ഞു. പുതിയ തിരിച്ചടവ് പദ്ധതികൾ നടപ്പിലാക്കുന്നതിനും വായ്പയെടുത്തവർക്ക് കൂടുതൽ സമയം നൽകുന്നതിനുമാണ് ഈ …

സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’: അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട്: 23-ന്

പി പി ചെറിയാൻ അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 ‘ഫേസ് ടു ഫേസ്’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് 23 നു നടക്കും. അറ്റ്‌ലാന്റ മാർത്തോമാ ഇടവക വികാരിയായ റവ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗീത വിരുന്ന് സൂം പ്ലാറ്റ്‌ഫോമിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും.. ഗായകൻ, ഗാനരചയിതാവ്, കീബോർഡ് പ്ലെയർ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം നാൽപ്പതിലധികം ഗാനങ്ങൾക്ക് സംഗീതവും വരികളും നൽകിയിട്ടുണ്ട്. …

ഇന്ത്യ- ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് മത്സരം; വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്ന് വൈഭവ് സൂര്യവംശി

ബുലവായോ: ഇന്ത്യ- ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് മത്സരത്തില്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്ന് 14 കാരന്‍ വൈഭവ് സൂര്യവംശി. യൂത്ത് ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന വിരാട് കോലിയുടെ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്. 19 യൂത്ത് ഏകദിന മത്സരങ്ങളില്‍ നിന്നായി വൈഭവ് ഇതിനകം 990 റണ്‍സ് നേടിയിട്ടുണ്ട്. വിരാട് കോലിയുടെ 978 റണ്‍സ് എന്ന നേട്ടത്തെയാണ് വൈഭവ് മറികടന്നത്. 2026 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പ് പുരോഗമിക്കവെ കൂടുതല്‍ …

കുപ്പി വെള്ളത്തില്‍ അജ്ഞാതമായ കറുത്ത വസ്തു; ഒന്നരലക്ഷം ലിറ്റര്‍ കുപ്പി വെള്ളം കമ്പനി തിരികെ വിളിച്ചു

കെന്റക്കി: വിതരണം ചെയ്ത ശുദ്ധീകരിച്ച കുപ്പി വെള്ളത്തില്‍ അജ്ഞാതമായ കറുത്ത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഒന്നരലക്ഷം ലിറ്റര്‍ കുപ്പി വെള്ളം തിരികെ വിളിച്ച് കമ്പനി. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ഇല്ലിനോയിസ്, ഇന്ത്യാന, കെന്റക്കി, ഓഹിയോ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് കുപ്പി വെള്ളം വിതരണം ചെയ്തത്. ഒക്ടോബര്‍ 4 മുതല്‍ വിതരണം ചെയ്ത കുപ്പി വെള്ളമാണ് തിരികെ വിളിച്ചിട്ടുള്ളത്. മിഷിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിര്‍മ്മാതാക്കളായ മെയ്ജര്‍ ഡിസ്റ്റിബ്യൂഷന്‍ ആണ് മലിനമായ കുടിവെള്ളം വിതരണം ചെയ്തത്. …

‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’: കെ.എസ്.ഇ.ബിയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി

തിരുവനന്തപുരം: ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ കെ.എസ്.ഇ.ബിയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്‍ നിന്ന് കമ്മിഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ കരാര്‍ പ്രവൃത്തികളാണ് വിജിലന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധ സെക്ഷന്‍ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥര്‍ പല കരാറുകാരില്‍ നിന്നായി 16,50,000 രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി …

ഉറങ്ങാൻ പറഞ്ഞ പിതാവിനെ 11 വയസ്സുകാരൻ വെടിവെച്ചു കൊന്നു

പി പി ചെറിയാൻ പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ പറഞ്ഞ പിതാവിനെ 11 വയസ്സുകാരൻ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്ലൈറ്റൺ ഡയറ്റ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു.ഗെയിം കളിക്കുന്നത് തടഞ്ഞതിലും ഉറങ്ങാൻ പറഞ്ഞതിലും പ്രകോപിതനായാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നു . കുട്ടിയുടെ ജന്മദിനത്തിലാണ് ദാരുണ സംഭവം നടന്നത്. രാത്രി ജന്മദിനാഘോഷങ്ങൾക്ക് ശേഷം ഗെയിം കളിക്കാൻ അനുവദിക്കാതെ മാതാപിതാക്കൾ കുട്ടിയെ ഉറങ്ങാൻ അയച്ചു. ഇതിൽ പ്രകോപിതനായ കുട്ടി, പിതാവ് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന …

നല്ല മോതിരമാണല്ലോ?; എനിക്കും ഇതുപോലെ ഒന്ന് പണിയണം; വയോധികന്റെ സ്വര്‍ണ്ണമോതിരവുമായി ഭാസ്‌ക്കരന്‍ മുങ്ങി

തളിപ്പറമ്പ്: വയോധികനെ കബളിപ്പിച്ച് അരപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമോതിരം തട്ടിയെടുത്ത വിരുതന്‍ മുങ്ങി. പയ്യാവൂര്‍, കാട്ടിക്കണ്ടം വായനശാലയ്ക്കു സമീപത്തെ നാരായണന്‍ (74)ആണ് തട്ടിപ്പിനു ഇരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം. പയ്യാവൂര്‍ ബസ്സ്റ്റാന്റിലെ ഒരു കടയുടെ മുന്നില്‍ ഇരിക്കുകയായിരുന്നു നാരായണന്‍. ഈ സമയത്ത് ഭാസ്‌ക്കരന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരാളെത്തി നാരായണനുമായി ഏറെ നേരം സംസാരിച്ച് അടുപ്പം ഉണ്ടാക്കിയ ശേഷം താന്‍ തളിപ്പറമ്പിലേയ്ക്ക് ഷര്‍ട്ടും മുണ്ടും വാങ്ങിക്കാന്‍ പോവുകയാണെന്നും ഒപ്പം വന്നാല്‍ താങ്കള്‍ക്കും വാങ്ങിത്തരാമെന്നും പറഞ്ഞു. തുടര്‍ന്ന് രണ്ടുപേരും ബസില്‍ …

കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളിലെ ആത്മീയതയെന്ത് ?

പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ സഹസ്രാബ്ദങ്ങൾക്കിപ്പുറം, ആ തകർച്ചയുടെ ഓർമ്മ പുതുക്കുന്ന രീതിയിൽ അതിനേക്കാൾ വലിയ കോൺക്രീറ്റ് വിസ്മയങ്ങൾ തീർക്കാനുള്ള നെട്ടോട്ടത്തിലാണ് ആധുനിക മനുഷ്യൻ. വ്യത്യാസം ഒന്നുമാത്രം; അന്ന് അത് വെറുമൊരു ഗോപുരമായിരുന്നെങ്കിൽ ഇന്ന് അത് ദൈവത്തിന്റെ പേരിലുള്ള ‘അഹന്തയുടെ സ്മാരകങ്ങളാണ്’. പ്രാർത്ഥനാനിർഭരമായ മനസ്സിനേക്കാൾ ഇന്ന് പ്രസക്തി ലഭിക്കുന്നത് അത്യാധുനിക മാർബിൾ തറകൾക്കും ഇറക്കുമതി ചെയ്ത ചില്ലുവിളക്കുകൾക്കുമാണ്. ആരാധനാലയങ്ങൾ പവിത്രമായ ഇടങ്ങൾ …

ഫിറ്റ്‌നസ് ചാര്‍ജ് വര്‍ധനക്കെതിരെ ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (ബി എംഎസ്) ആര്‍ ടി ഒ ഓഫീസ് മാര്‍ച്ച് നടത്തി

കാസര്‍കോട്: പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ചാര്‍ജ് അമിതമായി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (ബി.എം.എസ് ) കാസര്‍കോട് ആര്‍.ടി.ഒ ഓഫീസ് മാര്‍ച്ച് നടത്തി. സംഘ് ജില്ലാ പ്രസി ശിവരാമ ഉദ്ഘാടനം ചെയ്തു.

46 പവനും 1,60,000രൂപയും തട്ടിയെടുത്ത ശേഷം യുവതിയെ ബലാത്സംഗം ചെയ്തു; മാലോത്ത് സ്വദേശി അറസ്റ്റില്‍, പ്രതിക്കെതിരെ കാസര്‍കോട് ജില്ലയില്‍ അഞ്ചു കേസുകള്‍

കണ്ണൂര്‍: 46 പവനും 1,60,000 രൂപയും തട്ടിയെടുത്ത ശേഷം യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട്, മാലോത്ത്, നെല്ലിക്കശ്ശേരി ഹൗസില്‍ സിജു(38)വിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ ഇപ്പോള്‍ കണ്ണൂര്‍, തെക്കീ ബസാറിലാണ് താമസം. കക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.സിജു നേരത്തെ കണ്ണൂര്‍, തെക്കീ ബസാറില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ആ സമയത്താണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്.ഗോള്‍ഡ് സ്‌കീമില്‍ നിക്ഷേപം …

മധൂർ അബ്ദുൽ ഖാദർ ഹാജി അന്തരിച്ചു

കാസർകോട്: മധൂർ തായൽ ഹൗസിലെ അബ്ദുൽ ഖാദർ ഹാജി ( 96) അന്തരിച്ചു. ഭാര്യ: പരേതയായ നബീസ .മക്കൾ :മൊയ്‌തീൻ,മുഹമ്മദ് ,ലത്തീഫ്, അബ്ദുൽ റഹ്മാൻ, ഇബ്രാഹിം,അബ്ദുൽ അസീസ്, റഹീമ ,ബീഫാത്തിമ,ഫരീദ. മരുമക്കൾ:റംല, ആയിഷ, മിസ്രിയ, രഹിയ, മിസ്രിയ, സൈദ, അബൂബക്കർ,അബ്ദുൽ റഹ്മാൻ, അഷ്‌റഫ്‌.