കാസര്‍കോട്: കാസര്‍കോട്-മംഗ്‌ളൂരു ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് അന്യായമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ജനുവരി 21ന് പരിഗണിക്കാനായാണ് മാറ്റിയത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേ സമയം ടോള്‍പ്ലാസയ്ക്കു മുന്നില്‍ ഇന്നു പ്രതിഷേധ സമരങ്ങളൊന്നും ഉണ്ടായില്ല. ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ് ടോള്‍ പിരിവ്. സമരത്തെ കുറിച്ച് ആലോചിക്കുന്നിന് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗം വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ചേരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.







