കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വന്‍ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി പറഞ്ഞു. ദിവസം കഴിയുന്തോറും ഇടതുപക്ഷ ജനാധിപത്യമുന്നണി ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന് എടുത്തു പറയത്തക്ക യാതൊരു നേട്ടവും കഴിഞ്ഞ പത്ത് വര്‍ഷമായി ഉണ്ടായിട്ടില്ല. ഇതെല്ലാം വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിഫലിക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അടൂര്‍ പ്രകാശ് എം പി പറഞ്ഞു. യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യാത്ര ഫെബ്രുവരി ആറിനു കുമ്പളയില്‍ നിന്നു പ്രയാണമാരംഭിക്കും. മാര്‍ച്ച് ആറിനു തിരുവനന്തപുരത്തു സമാപിക്കുന്ന ‘പുതുയുഗ യാത്ര’ വിജയിപ്പിക്കുന്നതിനെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്തു.
എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍, മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ നീലകണ്ഠന്‍, ഹക്കിം കുന്നില്‍, സി ടി അഹമ്മദലി, എ ഗോവിന്ദന്‍, ജെറ്റോ ജോസഫ്, ഹരീഷ് പി നമ്പ്യാര്‍, വി കെ രവീന്ദ്രന്‍, ഹാന്‍ഡ് ജോസഫ്, എ ജി സി ബഷീര്‍, രവി കുളങ്ങര, രാജു കട്ടക്കയം, കെ.കെ രാജേന്ദ്രന്‍, അസീസ് മരിക്കേ, മഞ്ജുനാഥ ആല്‍വ, മാഹിന്‍ കേളോട്ട്, കെ ഖാലിദ്, വി ആര്‍ വിദ്യാസാഗര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി വി ഭാവനന്‍, ടി വി ഉമേശന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, ശ്രീധരന്‍ പ്രസംഗിച്ചു.







