ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം

കോട്ടയം: സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ തിരിച്ചു കൊണ്ടുവരാന്‍ സഹായിക്കണമെന്ന് വീട്ടുകാര്‍ മുഖ്യമന്ത്രിയോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഇറാനിലെ കെര്‍മാനിലാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുള്ളത്. ഇറാനിലെ കെര്‍മന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിഎസ്എസ് ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പഠിക്കുന്നവരാണ് വിദ്യാര്‍ത്ഥികളിലേറെയും. വാര്‍ഷിക പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് അധികൃതര്‍ വിദ്യാര്‍ത്ഥികളോട് വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ കുടുംബവുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെന്നും കോട്ടയം …

ചെറുവത്തൂരിലെ മുന്‍ വ്യാപാരി വെള്ളാട്ടെ ടിഎ ബാലകൃഷ്ണന്‍ അന്തരിച്ചു

ചെറുവത്തൂര്‍: ചെറുവത്തൂരില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്ന കരിവെള്ളൂര്‍ കൂക്കാനം താമസിക്കുന്ന ടിഎ ബാലകൃഷ്ണന്‍(74) അന്തരിച്ചു. കയ്യൂര്‍ വെള്ളാട്ട് സ്വദേശിയാണ്. ഭാര്യ: കെ സുശീല(കൂക്കാനം).മക്കള്‍: രശ്മി, രേഷ്മ(സഹകരണ ആശുപത്രി പയ്യന്നൂര്‍), രമ്യ(എസ്ബിഐ, ആലക്കോട്),മരുമക്കള്‍: ചന്ദ്രന്‍ കൊഴുമ്മല്‍(റിട്ട.സബ് ഇന്‍സ്പെക്ടര്‍), സതീശന്‍ പുത്തൂര്‍, ജോഷി ആലക്കോട്, സഹോദരങ്ങള്‍: സരോജം മയ്യിച്ച, പരേതരായ അമ്പു മയ്യിച്ച, ടിഎ മാധവി വെള്ളാട്ട്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് കൂക്കാനം ജനകീയ ശ്മശാനത്തില്‍.

കുംബഡാജെ, അജിലയില്‍ വയോധിക മരിച്ചത് ശ്വാസം മുട്ടിയെന്ന് സൂചന; പിന്നില്‍ ആര്?, അന്വേഷണം ഊര്‍ജ്ജിതമാക്കി ബദിയഡുക്ക പൊലീസ്, പോസ്റ്റ് മോര്‍ട്ടം പരിയാരത്ത്

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ, മൗവ്വാര്‍, അജിലയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് (വെള്ളിയാഴ്ച)പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍.മൗവ്വാര്‍ അജിലയിലെ പരേതനായ വെങ്കപ്പഷെട്ടിയുടെ ഭാര്യ പുഷ്പലത വി ഷെട്ടി (72)യെ വ്യാഴാഴ്ച രാവിലെയാണ് വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. ബംഗ്‌ളൂരുവില്‍ താമസിക്കുന്ന സഹോദരി പുത്രി വംഷ …

കായിക രംഗത്ത് മൊഗ്രാല്‍ തിളക്കം: സന്തോഷ് ട്രോഫിയില്‍ കളിക്കാന്‍ ദില്‍ഷാദ്, ഗുസ്തിയില്‍ സ്വര്‍ണ്ണം നേടി മുഹമ്മദ് യാക്കൂബ്

കുമ്പള: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരം അബൂബക്കര്‍ ദില്‍ഷാദ് എംഎല്‍ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയില്‍ ജേഴ്‌സി അണിയും. പരേതനായ പ്രൊഫ: പി സി എം കുഞ്ഞിക്കുശേഷം മൊഗ്രാലില്‍ നിന്ന് സന്തോഷ് ട്രോഫിയില്‍ കേരളത്തിനുവേണ്ടി ജേഴ്‌സി അണിയുന്ന രണ്ടാമത് താരമാണ് അബൂബക്കര്‍ ദില്‍ഷാദ്. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് റഫറിയും ടീം കോച്ചും, മാനേജരുമൊക്കെയായി പ്രവര്‍ത്തിക്കുന്ന എംഎല്‍ അബ്ബാസിന്റെ മകനാണ് അബൂബക്കര്‍ ദില്‍ഷാദ്.2022-23വര്‍ഷം മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ മുഹമ്മദ് ഷഹാമത്ത് കെ എം കേന്ദ്ര ഭരണ പ്രദേശമായ ദാമന്‍&ദിയു …

‘പുറത്തുവന്നത് വാലും തലയുമില്ലാത്ത ചാറ്റ്, നിശബ്ദയാക്കാനുളള ശ്രമം നടക്കില്ല’; ഫെന്നിക്കെതിരെ അതിജീവിത

കൊച്ചി: തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അതിജീവിത. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദ സന്ദേശത്തിലാണ് ഫെന്നിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് യുവതി രംഗത്തെത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് നിശബ്ദയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം. രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചതെന്ന് അതിജീവിത പറഞ്ഞു. ശാരീരിക ബന്ധത്തിനുമല്ല സമയം ചോദിച്ചത്. വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്. തനിക്കുണ്ടായ സാഹചര്യവും, മറ്റ് സംഭവങ്ങളെയും കുറിച്ച് രാഹുലിനോട് പേഴ്‌സണലായി സംസാരിക്കാന്‍ സാഹചര്യം വേണം …

യുഎഇ കെഎംസിസി സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ഖാലിദ് ഹാജി വലിയപറമ്പ് അന്തരിച്ചു; സംസ്കാരം ഇന്ന്

തൃക്കരിപ്പൂർ: യുഎഇ കെഎംസിസി സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ഖാലിദ് ഹാജി വലിയ പറമ്പ് (82) അന്തരിച്ചു. പയ്യന്നൂരിലെ പഴയകാല മുസ്ലിം ലീഗ് നേതാവായിരുന്നു. പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ആണ് താമസം. കബറടക്കം വെള്ളിയാഴ്ച രാവിലെ പടന്ന വലിയ ജുമാമസ്‌ജിദിൽ. ഭാര്യമാർ: എ.കെ.റുഖിയ, പി സുഹറ. മക്കൾ: ഫൗസിയ, ഷക്കീർ, സമീർ, ഷമീർ, സൽമ, നജ്‌മ, മരുമക്കൾ: അബൂസാലി, സറീന, ബുഷ്റ, ഷാഹിദ, അബുബക്കർ, ഷഖീൽ. സഹോദരങ്ങൾ: കുഞ്ഞാമിന, സുലൈമാൻ, അബ്ദു‌ൽ മജീദ്, അബ്ദുൽ …

തിരുനാവായ കുംഭമേള: ഔപചാരിക തുടക്കം ഇന്ന്; 19 ന് ഗവർണർ ഉദ്ഘാടനം ചെയ്യും

തിരുനാവായ: കേരളത്തിന്റെ കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിന് ഭാരതപ്പുഴയിൽ വിശേഷാൽപൂജകളോടെ ഇന്ന് തുടക്കമാകും. 19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘമഹോത്സവം. 19-ന് രാവിലെ 11-ന് നാവാമുകുന്ദക്ഷേത്രപരിസരത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുംഭമേള ഉദ്ഘാടനംചെയ്യും. ചടങ്ങുകൾ സുഗമമായി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മഹാമാഘം സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു. ഫെബ്രുവരി മൂന്നിന് മകം നക്ഷത്രം വരെയാണ് കുംഭമേള നടക്കുക. പ്രയാഗിലും മറ്റും കുംഭമേളയ്ക്ക് നേതൃത്വം നൽകുന്ന നാഗ സന്യാസിമാരുടെ സമൂഹമായ ജുന അഘാടയാണ് തിരുനാവായയിലും …

മകളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്:∙മംഗലംഡാം തളികക്കല്ല് ആദിവാസി ഉന്നതിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. തളികക്കല്ല് രാജാമണി(47) ആണ് കൊല്ലപ്പെട്ടത്. പ്രതി പ്രദേശവാസിയായ രാഹുൽ ഒളിവിൽ പോയി. രാജമണിയുടെ മകളുമായി രാഹുലിനുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. മകരവിളക്കുമായി ബന്ധപ്പെട്ട് കോളനിയിൽ പൂജ നടക്കുന്നതിനിടെ വെട്ടുകത്തിയുമായി എത്തിയ രാഹുൽ, രാജാമണിയുടെ കഴുത്തിന് വെട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മംഗലംഡാം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.