പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകയും മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രജിത പുളിക്കല്‍ ആണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങളടക്കം മനസിലാകുന്നരീതിയിലായിരുന്നു പോസ്റ്റ്.
ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ കോട്ടയത്ത് നിന്നാണ് പത്തനംതിട്ട സൈബര്‍ പൊലീസ് ഇവരെ അറസ്റ്റുചെയ്തത്.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴും രജിത പുളിക്കല്‍ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പരാതിക്കാരിയുടെ വ്യക്തിപരമായ വിവരങ്ങള്‍ മനസ്സിലാകുന്നരീതിയിലായിരുന്നു പോസ്റ്റുകള്‍. അന്ന് തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.







