കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിനെയും സിപിഎംകുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈറും ഉള്‍പ്പെടെ 15 വോളം സമരക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. എംഎല്‍എയെ കാസർകോട് എ ആര്‍ ക്യാമ്പിലേക്കും സിഎ സുബൈറിനെയും കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ ഖാദര്‍ ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാര്‍ളെ, എ.കെ ആരിഫ്, കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ പ്രഭു തുടങ്ങിയവരെ കുമ്പള പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. അറസ്റ്റിനു ശേഷം ടോള്‍ പ്ലാസയ്ക്ക് സമീപത്ത് കെട്ടിയ സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി, സമരം നിര്‍ത്തില്ലെന്നും സമര സമിതി യോഗം ചേര്‍ന്ന് ഭാവി സമര പരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു.
ഡിവൈ.എസ്.പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് സമരക്കാരെ അറസ്റ്റുചെയ്ത് നീക്കിയത്.









