കുമ്പള : കാറിടിച്ചു മത്സ്യ വില്പനക്കാരനു ഗുരുതരമായി പരിക്കേറ്റു . പരിക്കേറ്റ ബന്ദിയോട് അടുക്കയിലെ സലീമിനെ (46) ഗുരുതര നിലയിൽ കാസർകോട്ടു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ മീൻ പെട്ടി വെച്ച് മത്സ്യ വിൽപ്പന നടത്തുകയായിരുന്ന സലീമിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവത്രെ. അമിത വേഗതയിലായിരുന്നു കാറെന്നു കാണികൾ പറഞ്ഞു. ഇടിയേറ്റ് അവശനിലയിലായ സലീമിനെ അതേ കാറിലാണ് ആശുപത്രിയിലെത്തിച്ചതെന്നു നാട്ടുകാർ അറിയിച്ചു.







