ചെർക്കള -ഉക്കിനടുക്ക അന്തർ സംസ്ഥാന റോഡ് ഗതാഗതയോഗ്യമാ ക്കിയില്ലെങ്കിൽ 19 മുതൽ സ്വകാര്യബസ് അനിശ്ചിത കാല സമരം: ഹാരിസ്

കാസർകോട്: ചെർക്കള – ഉക്കിനടുക്ക റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഉടൻ നടപടി ആരംഭിച്ചില്ലെങ്കിൽ 19 മുതൽ ചെർക്കള – കല്ലടുക്ക അന്തർ സംസ്ഥാന റൂട്ടിൽ അനിശ്ചിതകാല ബസ് പണിമുടക്കു സമരമാരംഭിക്കുമെന്നു പ്രൈഡ് ബസ് തൊഴിലാളി യൂണിയൻ മേഖലാ പ്രസിഡൻ്റ് ഹാരിസ് പി.എം. എസ് അധികൃതരെ മുന്നറിയിച്ചു. ഈ റോഡിലെ ചെർക്കള മുതൽ ഉക്കിനടുക്കവരെയുള്ള 19 കിലോമീറ്റർ കുണ്ടും കുഴിയുമായിട്ടു ഒരു വർഷം കഴിഞ്ഞു. വാഹനങ്ങൾ കുഴിയിൽ ചാടിച്ചാടി വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാരുടെ നടു തകർന്നു. ബസിനുള്ളിൽ തെറിച്ചു വീണു …

യുവ അധ്യാപിക ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; 31 കാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ

കണ്ണൂർ: പാട്യം പുതിയ തെരുവിലെ ചിറക്കൽ കാവിനടുത്ത് ഭർതൃഗൃഹത്തിൽ അധ്യാപിക ആത്മഹത്യ ചെയ്ത നിലയിൽ. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷിക (31)യാണ് മരിച്ചത്. പാട്യം വെസ്റ്റ് യു.പി.സ്കൂൾ അധ്യാപികയാണ് അഷിക. അതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അഷികയുടെ ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അശോകന്റെയും രോഹിണിയുടെയും മകനാണ്. ഭർത്താവ്: ശരത്ത് (പാട്യം). ഒരു വയസ്സുകാരൻ രുദ്രൻ ഏകമകനാണ്. സഹോദൻ: ആഷിക്.

കാറിടിച്ച് മത്സ്യ വിതരണക്കാരൻ ഗുരുതര നിലയിൽ

കുമ്പള : കാറിടിച്ചു മത്സ്യ വില്പനക്കാരനു ഗുരുതരമായി പരിക്കേറ്റു . പരിക്കേറ്റ ബന്ദിയോട് അടുക്കയിലെ സലീമിനെ (46) ഗുരുതര നിലയിൽ കാസർകോട്ടു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ മീൻ പെട്ടി വെച്ച് മത്സ്യ വിൽപ്പന നടത്തുകയായിരുന്ന സലീമിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവത്രെ. അമിത വേഗതയിലായിരുന്നു കാറെന്നു കാണികൾ പറഞ്ഞു. ഇടിയേറ്റ് അവശനിലയിലായ സലീമിനെ അതേ കാറിലാണ് ആശുപത്രിയിലെത്തിച്ചതെന്നു നാട്ടുകാർ അറിയിച്ചു.

ബെല്‍ത്തങ്ങാടിയിലെ പതിനഞ്ചുകാരന്റെ മരണം കൊലപാതകം; തലയില്‍ ആഴത്തിലുള്ള മൂന്ന് മുറിവുകള്‍, പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

മംഗളൂരു: ബെല്‍ത്തങ്ങാടിയിലെ 15 കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. മരണപ്പെട്ട സുമന്തിന്റെ തലയില്‍ മൂന്ന് മുറിവുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. വാള്‍ പോലുള്ള ആയുധം കൊണ്ടാണ് യുവാവിന് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. കുളത്തില്‍ വീണ കുട്ടി പിന്നീട് ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതോടെ മരിച്ചതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.മംഗളൂരുവിലെ ജില്ലാ വെന്‍ലോക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയത്. ആയുധം കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് കുളത്തില്‍ തള്ളിയതാകാമെന്നും സംശയിക്കുന്നു. ആദ്യം കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചതായിരിക്കാമെന്ന് നാട്ടുകാര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.ബുധനാഴ്ച പുലര്‍ച്ചെയാണ് …

പാലിയേറ്റിവ് കെയര്‍ ദിനത്തില്‍ കാളിന്ദി ബസ് കാരുണ്യയാത്ര നടത്തി

ചെറുവത്തൂര്‍: പാലിയേറ്റിവ് കെയര്‍ ദിനത്തില്‍ ചെറുവത്തൂര്‍ കാഞ്ഞങ്ങാട് റൂട്ടില്‍ ഒടുന്ന കാളിന്ദി ബസ് കാരുണ്യയാത്ര നടത്തി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായ കാസര്‍കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നടത്തുന്ന കാന്‍സര്‍ ക്ലിനിക്കിന്റെ ധനശേഖരണാര്‍ത്ഥമാണ് കാരുണ്യയാത്ര നടത്തിയത്. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുസ്തഫ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇനീഷ്യേറ്റിവ് ഇന്‍ പാലിയേറ്റീവ് ജില്ലാ പ്രസിസന്റ് സി. പ്രഭാകരന്‍ അധ്യക്ഷനായി. …

നിയമസഭാ തെരഞ്ഞെടുപ്പ്: കല്‍പ്പറ്റ സീറ്റ് ലീഗ് ആവശ്യപ്പെടുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് കല്‍പ്പറ്റ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ നീക്കം. ടി. സിദ്ദിഖ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കല്‍പ്പറ്റ. ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ഈ ആവശ്യം ഉന്നയിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തിരക്കിട്ട ചര്‍ച്ചയിലാണ് മുന്നണികള്‍. വിജയം ഉറപ്പുള്ള മണ്ഡലങ്ങളില്‍ ജനപ്രിയ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്നാണ് മുന്നണികളുടെ തീരുമാനം. അതേസമയം, ജെആര്‍പിയെ യുഡിഎഫിലെ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തിയതോടെ വയനാട്ടില്‍ സി.കെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വവും …

കസ്റ്റഡി കാലാവധി അവസാനിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാവേലിക്കര സബ് ജയിലിലാക്കി

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് പത്തനംതിട്ട മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. ജയിലിന് മുന്നില്‍ യുവമോര്‍ച്ച പ്രവത്തകര്‍ പ്രതിഷേധിക്കുകയും മുട്ടയെറിയുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചോദ്യം ചെയ്യലില്‍ നിസഹകരണം തുടരുന്ന രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ എസ്.ഐ.ടി ആവശ്യപ്പെട്ടില്ല. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് …

അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ മാതാവ് അമേരിക്കയിൽ അറസ്റ്റിൽ

പി പി ചെറിയാൻ ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ. ഹിൽസ്‌ബറോയിലെ വസതിയിൽ അഞ്ച് വയസ്സും ഏഴ് വയസ്സും പ്രായമുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജൻ എന്ന യുവതിയെ പോലീസ് പിടികൂടിയത്. യുവതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, നിയമവിരുദ്ധമായ ആവശ്യത്തിനായി ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് …

പിപി ദിവ്യയെ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പി.പി. ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു ദിവ്യ. മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത്. സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയേയും പ്രസിഡന്റിനേയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് സി.എസ്. സുജാത തന്നെ തുടരും. കെ.എസ്. സലീഖയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പില്‍ 116 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

എ.അബ്ദുള്ളക്കുഞ്ഞിഹാജി അന്തരിച്ചു

കാസര്‍കോട്: തളങ്കര ബാങ്കോട്ടെ എ. അബ്ദുല്ല കുഞ്ഞി ഹാജി (ഇണ്ടിഹാജി-72) അന്തരിച്ചു. കരാറുകാരനും വ്യവസായിയുമായിരുന്നു.അന്തരിച്ച വ്യവസായ പ്രമുഖന്‍ കെ.എസ്. അബ്ദുല്ലയുടെ ഭാര്യാസഹോദരനാണ്. ഭാര്യ: ഹാജിറ. മക്കള്‍: ഫാത്തിമത്ത് മഹനും, ബുര്‍ഹാന്‍ ബി.എന്‍.സി., അബ്ദുള്‍ റഹ്‌മാന്‍ ഓഫ് (ഖത്തര്‍), നഫീസത്ത് മിസ്രിയ, മുഹമ്മദ് അഫ്‌സല്‍. മരുമക്കള്‍: ഇബ്രാഹിം ഖലീല്‍, സുബൈര്‍ അഹ്‌മദ് ചൂരി, റഹ്‌മത്ത് നിഷ, ഈ മാന്‍. സഹോദരങ്ങള്‍: എ.യൂസഫ്, ബീവി, എ. ഷാഫി, എ സക്കരിയ, സാറ റാബിയ.

പുതിയ കാറിന് കണ്ണേറ് തട്ടാതിരിക്കാന്‍ നാരങ്ങയേറ്; ദിവസവും വീഴുന്നത് അയല്‍വീട്ടില്‍, ചോദ്യംചെയ്തതോടെ പിന്നെ നടന്നത് കൂട്ടത്തല്ല്

കോയമ്പത്തൂര്‍: പുതിയ കാറിനു കണ്ണേറു തട്ടാതിരിക്കാന്‍ ചെറുനാരങ്ങ അയല്‍വീട്ടിലേക്ക് എറിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. കോയമ്പത്തൂര്‍ കാരമട പെരിയപ്പുതൂരിലാണു സംഭവം നടന്നത്. പ്രദേശവാസിയായ നവീന്‍ കുമാര്‍ വാങ്ങിയ പുതിയ കാറിനു കണ്ണേറ് തട്ടാതിരിക്കാന്‍ നാരങ്ങ പലഭാഗത്തേക്കും എറിയുന്നത് പതിവായിരുന്നു. ഇത് വീഴുന്നത് അയല്‍വാസിയായ പൊന്നുസ്വാമിയുടെ ഭൂമിയിലായിരുന്നു. മൂന്നുദിവസം തുടര്‍ച്ചയായി നാരങ്ങാ കഷണം വീടിന് മുന്നില്‍ വീണപ്പോള്‍ പൊന്നുസ്വമി നവീന്‍ കുമാറിനെ ചോദ്യം ചെയ്തു. വാക്കേറ്റമായതോടെ ബന്ധുക്കളും പ്രശ്‌നം ഏറ്റുപിടിച്ചു. ഇതോടെ കൂട്ടത്തല്ലായി. സംഭവത്തിന്റെ വിഡിയോവും സോഷ്യല്‍ …

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത പടക്കത്തിന്റെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി പൊട്ടിത്തെറിച്ചു

തൃശൂര്‍: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത പടക്കത്തിന്റെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി തീപിടിച്ച് പൊട്ടിത്തെറിച്ചു. തൃശൂര്‍ നടത്തറ ദേശീയപാതയില്‍ ഉച്ചയ്ക്കാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ തീപിടിക്കുകയായിരുന്നു എന്ന് പറയുന്നു. പടക്കമാണെന്ന് പറയാതെയാണ് പാഴ്‌സല്‍ അയച്ചത്, ഇത് നിയമ വിരുദ്ധമാണെന്ന് ജീവനക്കാര്‍ പറയുന്നു. ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

ജീവിതത്തില്‍ വലിയ ഏകാന്തത തോന്നി; പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് നടി പാര്‍വതി

കൊച്ചി: പലപ്പോഴും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഹൗട്ടര്‍ഫ്ളൈയിലെ പോഡ്കാസ്റ്റായ ദി മെയില്‍ ഫെമിനിസ്റ്റില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. 2021-ലാണ് അവസാനമായി ആത്മഹത്യാ പ്രവണത തോന്നിയത്. അന്ന് താന്‍ വളരെ നിസഹായയാണെന്ന് തോന്നിയിരുന്നു. ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. വലിയ ഏകാന്തത അനുഭവിച്ചു. ആ കാലത്തിലൂടെ കടന്നുപോകുന്നത് വേദനാജനകമായിരുന്നു. തെറാപ്പിയിലൂടെയാണ് താന്‍ ഇതിനെ മറികടന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദ്യകാലങ്ങളില്‍മോശം തെറാപ്പിസ്റ്റുകളുടെ അടുത്ത് പോകേണ്ടിവന്നതായും പാര്‍വതി പറയുന്നു. രണ്ട് തരം തെറാപ്പികളാണ് ഇപ്പോള്‍ ചെയ്യുന്നത്. ഐ …

പോരാട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ, അന്വേഷണം അട്ടിമറിക്കുമോയെന്ന് ഭയം; 9 വയസ്സുകാരിയുടെ കുടുംബം വിദഗ്ധസമിതിക്ക് മുന്നില്‍ മൊഴി നല്‍കി

പാലക്കാട്: ചികിത്സാ പിഴവുമൂലം കൈപ്പത്തി മുറിച്ചു മാറ്റിയ സംഭവത്തില്‍ 9 വയസ്സുകാരിയുടെ കുടുംബം വിദഗ്ധസമിതിക്ക് മുന്നില്‍ മൊഴി നല്‍കി. ഡിഎംഒ ഓഫീസില്‍ എത്തിയാണ് സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘത്തിന് മുന്നില്‍ മൊഴി നല്‍കിയത്. ഉണ്ടായ സംഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞതായി വിനോദിനിയുടെ കുടുംബം പറഞ്ഞു. വിഷയത്തില്‍ നീതി കിട്ടണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പോരാട്ടം, അന്വേഷണം അട്ടിമറിക്കുമോയെന്ന ഭയമുണ്ടെന്ന് വിനോദിനിയുടെ മാതാവ് പ്രസീത പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫ്രാക്ചര്‍ ചികിത്സക്കിടെയുണ്ടായ പിഴവ് കാരണമാണ് വിനോദിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി …

കുമ്പള ടോള്‍ പ്ലാസ: സമരപ്പന്തല്‍ പൊളിച്ചു മാറ്റിയതിനെതിരെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം, ഹൈക്കോടതി വിധി നാളെ

കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ അന്യായമായി ടോള്‍ പിരിക്കുന്നതിനെതിരെ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചു മാറ്റുകയും എംഎല്‍എ ഉള്‍പ്പെടെയുള്ള സമരസമിതി ഭാരവാഹികളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാത്രി 7 മണിക്ക് പ്രതിഷേധ സംഗമങ്ങള്‍ നടത്താന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിക്കണമെന്നു സമരസമിതി ഭാരവാഹികളായ സിഎ സുബൈര്‍, അസീസ് കളത്തൂര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി …

മുന്‍ നഗരസഭാ കൗണ്‍സിലര്‍ സൗദാബി അബ്ദുല്ല കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: മുന്‍ നഗരസഭാ കൗണ്‍സിലറും നെല്ലിക്കുന്നിലെ പരേതനായ ഗണേഷ് അബ്ദുല്ല കുഞ്ഞിയുടെ ഭാര്യയുമായ സൗദാബി അബ്ദുല്ല കുഞ്ഞി അന്തരിച്ചു.നെല്ലിക്കുന്ന് വാര്‍ഡിനെ പ്രതിനിധീകരിച്ചു നഗരസഭയിലെത്തിയ ആദ്യ വനിതാ അംഗമായിരുന്നു.റഹീം (സൗദി), പരേതനായ ബഷീര്‍, സാദിഖ് (ഭാരത് ബീഡി), നസീര്‍ (ദുബായ് മീഡിയ), സാഹിറ, കദീജ, സമീറ, സല്‍മ എന്നിവര്‍ മക്കളും, മുഹമ്മദ് കുഞ്ഞി കോട്ടിക്കുളം, ബഷീര്‍ സൂപ്പി തളങ്കര, അബ്ദുല്ല കുഞ്ഞി ചെര്‍ക്കളം, അബ്ദുല്ല കുഞ്ഞി മൊഗ്രാല്‍, സൗദ റഹീം, നബീസ ബഷീര്‍, മറിയംബി സാദിഖ്, ഫൗസിയ നസീര്‍ …

ആരിക്കാടി ടോള്‍ ബൂത്ത്: ബിജെപി പരിഹാരം കാണുമെന്ന് അശ്വിനി; അഷ്‌റഫിന്റെ സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന്

കാസര്‍കോട്: ആരിക്കാടി ടോള്‍ ബൂത്തിന്റെ പേരില്‍ എകെഎം അഷ്‌റഫ് എംഎല്‍എ നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍അശ്വിനി അപലപിച്ചു.ആരിക്കാടിയിലെ ടോള്‍ ബൂത്ത് ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുവേണ്ടി ബിജെപി ജില്ലാ സംസ്ഥാന കേന്ദ്രനേതൃത്വങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ അവര്‍ പറഞ്ഞു. ആരിക്കാടിയിലെ ടോള്‍ ബൂത്ത് നിയമവിരുദ്ധവും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നയത്തിന് വിരുദ്ധവുമാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ നേരത്തെ അറിയിച്ചിരുന്നതായി അറിയിപ്പില്‍ പറഞ്ഞു. …

സ്‌കൂള്‍ വാര്‍ഷികത്തിനെത്തിയ 13 കാരനെ പി.ടി അധ്യാപകന്‍ അക്രമിച്ചതായി പരാതി

കാസര്‍കോട്: നീര്‍ച്ചാലിലെ സ്വകാര്യ സ്‌കൂളിലെ വാര്‍ഷിക പരിപാടിക്കെത്തിയ 13 കാരനെ സ്‌കൂളിലെ പി.ടി അധ്യാപകന്‍ ആക്രമിച്ചതായി പരാതി. നീര്‍ച്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുട്ടിയാണ് അധ്യാപകനെ തിരെ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും കഴുത്തിന് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. തിങ്കളാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അക്രമം. സംഭവത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.