കാസര്‍കോട്: കളനാട്ടെ ഖത്തര്‍ സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ടര്‍ഫില്‍ വച്ച് രണ്ടു യുവാക്കളെ അക്രമിച്ചതായി പരാതി. മധൂര്‍ ചെട്ടുംകുഴി ക്വാര്‍ട്ടേഴ്‌സിലെ കെഎം അഫ്‌സല്‍ (27), മധൂരിലെ ഹനീഫ (25) എന്നിവരെയാണ് അക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാല്‍ മണിയോടെയാണ് സംഭവം. കെ.എം അഫ്‌സലിനെയും ഫുട്‌ബോള്‍ ടീം മാനേജര്‍ ഹനീഫയെയും ആക്രമിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ കളനാട്, കീഴൂരിലെ സാദ്ദിഖ്, അന്തായി, സന, അഫ്രീദ്, തബ്ഷീര്‍, പച്ചു, ഉവൈസ്, ആഷിം, മാഹിന്‍ എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.







