ഇനി യാത്ര സുഖകരം: മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തര്‍ക്കായി പമ്പയില്‍ 1000 ബസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി

പത്തനംതിട്ട: ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ അയ്യപ്പ ഭക്തര്‍ക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്ത് കെ.എസ്.ആര്‍.ടി.സി. മകരവിളക്ക് മഹോത്സവത്തിനെത്തുന്ന അയപ്പ ഭക്തര്‍ക്ക് ദര്‍ശനം കഴിഞ്ഞുള്ള മടക്ക യാത്രക്ക് 1000 ബസുകളാണ് പമ്പയില്‍ ഒരുക്കുന്നത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സി പമ്പയില്‍ 1000 ബസുകള്‍ ക്രമീകരിക്കുന്നത്. മകര ജ്യോതി ദര്‍ശനത്തിനുശേഷം തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ്, പമ്പയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍, പാര്‍ക്കിംഗ് സര്‍ക്കുലര്‍ സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടെ 204 ബസുകള്‍ നിലവില്‍ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, എരുമേലി, കുമിളി ,കൊട്ടാരക്കര , പുനലൂര്‍ , എറണാകുളം അടക്കം വിവിധ സ്‌പെഷ്യല്‍ സെന്ററുകളില്‍ നിന്നായി 248 ബസ്സുകളും ഓടുന്നുണ്ട്. ഇതിനു പുറമേയാണ് 548 ബസുകള്‍ കൂടി പ്രത്യേക സര്‍വ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page