കാസര്‍കോട്: അമിത മദ്യപാനത്തിന്റെ പേരില്‍ റബ്ബര്‍ ടാപ്പിംഗ് ജോലിയില്‍ നിന്നു ഒഴിവാക്കിയ വിരോധത്തില്‍ വയോധികനെ ആക്രമിച്ചതായി പരാതി. കരിവേടകം ബീംബുങ്കാല്‍, ഐപ്പന്‍ പറമ്പിലെ ഐകെ ജോസി(73)ന്റെ പരാതിയില്‍ പള്ളക്കാട് ചന്ദ്രന്‍ എന്നയാള്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. ജനുവരി 10ന് വൈകുന്നേരം ഏഴു മണിക്കാണ് കേസിനാസ്പദമായ സംഭവം. ജോസിന്റെ വീട്ടുവരാന്തയിലേക്ക് അതിക്രമിച്ചു കയറിയ ചന്ദ്രന്‍ മണ്‍വട്ടിയുടെ തള്ളകൊണ്ട് ജോസിന്റെ ഇരു കാലുകളിലും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പരാതിയിൽ പറഞ്ഞു.







