ബംഗളൂരു: തിരക്കേറിയ ബംഗളൂരു റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ട്രാഫിക് പോലീസ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഹോം ഗാര്‍ഡിനെ 20 കാരി അടിച്ച് അവശയാക്കി. മൂക്കില്‍ നിന്നും മുഖത്തുനിന്നും രക്തസ്രാവം അനുഭവപ്പെട്ട പൊലീസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞു കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി അക്രമകാരിയായ യുവതിയെ കസ്റ്റഡിയിലെടുത്തു, കോടതി യുവതിയെ റിമാന്റ് ചെയ്തു.
ബംഗളൂരു റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരക്കേറിയ റോഡില്‍ നാമ മാത്രമായ വസ്ത്രം ധരിച്ചു നടന്നു പോവുകയായിരുന്ന യുവതിയെ ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് ലൈംഗിക അധിക്ഷേപം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പൊലീസ് അവരെ വിരട്ടി വിട്ടു. അതിനുശേഷം മാന്യമായി വസ്ത്രം തിരിച്ചു കൂടെ എന്ന് യുവതിയോട് ആരാഞ്ഞു. തിരക്കേറിയ റോഡിലൂടെ നടന്നുപോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ഇതില്‍ പ്രകോപിതയായാണ് മഹാദേവപുരം നാരായണപുരം സ്വദേശിനിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ ദാമിനി എന്ന മോഹിനി, ലക്ഷ്മി നരസമ്മയെന്ന വനിതാ പൊലീസിനെ തൊപ്പി തട്ടിത്തെറിപ്പിച്ച ശേഷം തലമുടി കൂട്ടിപ്പിടിച്ചു മുഖത്തും മൂക്കിനും ഇടിക്കുകയും അവരില്‍ നിന്നു ലാത്തി പിടിച്ചു പറിച്ചു അതുപയോഗിച്ചു മര്‍ദ്ദിക്കുകയും ചെയ്തതെന്നു പറയുന്നു. മറ്റു യാത്രക്കാര്‍ യുവതിയെ പിന്തിരിപ്പിക്കാനും പൊലീസുകാരിയെ രക്ഷിക്കാനും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഇടിയേറ്റു ചോരയൊലിപ്പിച്ചു നിലത്തുവീണ ലക്ഷ്മി നരസമ്മ എന്ന വനിതാ പൊലീസിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.







