കാസർകോട്: കുണ്ടംകുഴി – പെരിയ റോഡിൽ മൂന്നാം കടവിൽ വീണ്ടും വാഹനാപകടം. കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി മൂന്നാം കടവ് പാലം കഴിഞ്ഞുളള കയറ്റത്തിലാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ മെഹബൂബിനും ക്ലീനർ സലിമിനുമാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് മൂന്നാം കടവ് കയറ്റo.







