കോട്ടയം: തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്ന് അഭിഭാക്ഷകൻ മരിച്ചു. ഉഴവൂർ സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് (56)മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ നീരുരുട്ടി ഭാഗത്തായിരുന്നു അപകടം. നീരുരുട്ടിയിലെ ഇറക്കത്തിൽ വെച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഈ സമയത്ത് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും വെടിവെടിയുണ്ട ജോബിയുടെ തലയിൽ തറയ്ക്കുകയുമായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ജോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാക്കിയിരുന്ന തോക്ക് ദിവസങ്ങൾക്ക് മുൻപാണ് തിരിച്ചെടുത്തത്. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: ഡോ.ഷിജി. മക്കൾ: ഐവിൻ, അന്നൂസ്, ജോസ്.







