മൊഗ്രാല്‍: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി-പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെ 31ന് മൊഗ്രാലില്‍ നടക്കുന്ന ഇശല്‍ ഗ്രാമത്തിന്റെ കാവ്യഭാവനയായ പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം വിജയിപ്പിക്കാന്‍ നാട് ഒരുങ്ങുന്നു.
ഇതിന്റെ ഭാഗമായി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ മൊഗ്രാല്‍ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം എം എസ് മൊഗ്രാല്‍ ലൈബ്രറിയില്‍ ചേര്‍ന്നു.
31ന് ശനിയാഴ്ച രാവിലെ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പക്ഷിപ്പാട്ട് ചരിത്ര സെമിനാര്‍ നടക്കും. ഉച്ചക്ക് മൊഗ്രാല്‍ ജിവിഎച്ച്എസ് ഗ്രൗണ്ടില്‍ മാപ്പിളപ്പാട്ട് മത്സരവും 7 മണിക്ക് പക്ഷിപ്പാട്ട് അവതരണവും നടക്കും.
ഗാനമേളയും ഉണ്ടായിരിക്കും. സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് ചെയര്‍മാന്‍
ബഷീര്‍ അഹമ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എ എം സിദ്ധീഖ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കെ എം മുഹമ്മദ് മൊഗ്രാല്‍, സയ്യിദ് ഹാദി തങ്ങള്‍, പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി, കാദര്‍ ഇ എം, ഇബ്രാഹിം മൊഗ്രാല്‍,
ഹമീദ് കോളിയടുക്കം, താജുദ്ദീന്‍ മൊഗ്രാല്‍, ബി കെ കബീര്‍, ആര്‍ട്ടിസ്റ്റ് മൊയ്തീന്‍ കുഞ്ഞി, അര്‍ഷാദ് തവക്കല്‍, അസീസ് മൊഗ്രാല്‍, എം എസ് അഷ്‌റഫ്, ഇസ്മായില്‍ ജെ എച്ച് എല്‍, എ എം അബ്ദുല്‍ കാദര്‍ ലിബാസ്, മിഷാല്‍ റഹ്‌മാന്‍, കെ വി അഷ്റഫ് പ്രസംഗിച്ചു.







