ചെറുവത്തൂര്‍: കാലിക്കടവിലെ ടെമ്പോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആണൂര്‍ സ്വദേശി രാമചന്ദ്രന്‍(54) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പാലക്കുന്നിലെ എല്‍പി സ്‌കൂളിന് പിന്‍ഭാഗത്തെ കശുമാവിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യന്നൂര്‍ പൊലീസെത്തി നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ആണൂരിലെ അമ്പൂഞ്ഞിയുടെയും പുളുക്കൂല്‍ നാരായണിയുടെയും മകനാണ്. ഭാര്യ: സുമ(കരക്കേരു). മക്കള്‍: സ്‌നേഹ, അനഘ. സഹോദരി: ഗീത.






