കാസർകോട്: മൊഗ്രാൽ കൊപ്ര ബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാൽ പുത്തൂർ, മുണ്ടക്കൽ ഹൗസിലെ മുഹമ്മദ് റഫ (18 ), ജബൽന്നുർ ഹൗസിലെ മുഹസ്സിൽ അബ്ദുള്ള (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചെങ്കള, ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച സന്ധ്യയോടെ ആയിരുന്നു അപകടം.






