കാസര്‍കോട്: കുമ്പള, അനന്തപുരത്ത് പടക്ക നിര്‍മ്മാണ ശാലയുടെ ഗോഡൗണില്‍ പൊട്ടിത്തെറി; വന്‍ തീപിടിത്തം. കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റെഡ്‌ഫോര്‍ട്ട് പടക്ക നിര്‍മ്മാണ ശാലയുടെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നു മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കെട്ടിടം പൂര്‍ണ്ണമായും നിലംപൊത്തിയ നിലയിലാണ്.






