തൃക്കരിപ്പൂര്‍: ആരവല്ലി മലനിരകള്‍ സംരക്ഷിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ആശുപത്രിയില്‍ നേത്രബാങ്ക് സ്ഥാപിക്കണമെന്നു ആവശ്യമുന്നയിച്ചു. ടി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.
വി.എം കുമാരന്‍ അധ്യക്ഷത വഹിച്ചു. എം വിനയന്‍, ഭരതന്‍, പാട്ടത്തില്‍ രാമചന്ദ്രന്‍, ഒ പി ചന്ദ്രന്‍, ഗീത ആര്‍, ഷീബ കെ, ഭാസ്‌ക്കരന്‍ എന്‍ വി എന്നിവര്‍ ഗാനം ആലപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം മീനാകുമാരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എന്‍ രവീന്ദ്രന്‍, എം കെ ഹരിദാസ്, വി എം കുമാരന്‍ എന്നിവരെ ആദരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി പി പി രാജന്‍ കൊടക്കാട് നാരായണന്‍,
നാരായണന്‍, രാധാകൃഷ്ണന്‍ നിടുമ്പ, സുകുമാരന്‍ ഈയ്യക്കാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം മീനാകുമാരി, എം വിനോദ് കുമാര്‍, കെ വി ദാമോദരന്‍, പി വി ശശീന്ദ്രന്‍ പ്രസംഗിച്ചു.
വാഹികളായി ആര്‍ ഗീത (പ്രസി.), അജിത് കുമാര്‍ (വൈ പ്രസി.), രാധാകൃഷ്ണ (സെക്ര.), മനീഷ് (ജോ.സെക്ര.), സുകുമാരന്‍ ഈയ്യക്കാട് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. 25 ,26 തീയതികളില്‍ കാലിച്ചാം പൊതിയില്‍ ജില്ലാ സമ്മേളനം നടക്കും.






