കാസര്‍കോട്: കോഴിയെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ കുടുങ്ങി. ദേളി, കൂവത്തൊട്ടിയിലെ കല്ലട്ര ഇബ്രാഹിമിന്റെ ഡ്രൈവര്‍ അന്‍സാര്‍ (45)ആണ് കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കിണറ്റില്‍ വീണ കോഴിയെ രക്ഷിച്ച് മുകളിലേക്ക് കയറുന്നതിനിടയില്‍ താഴേക്ക് വഴുതി വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ഫയര്‍സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വിഎം സതീശന്റെ നേതൃത്വത്തില്‍ അന്‍സാറിനെ രക്ഷപ്പെടുത്തി. ഫയര്‍ആന്റ് റസ്‌ക്യൂ ഓഫീസര്‍ അജേഷ്, ജിതിന്‍കൃഷ്ണന്‍, രമേഷ്, ഹോംഗാര്‍ഡ് രാജേന്ദ്രന്‍ എന്നിവരും ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു.






