കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം. ബദിയടുക്ക നാരംപാടി സ്വദേശി ഇബ്രാഹിം അല്‍ത്താഫ്(18)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.45 ഓടെ കണ്ണൂര്‍ താഴെ ചൊവ്വയിലാണ് സംഭവം. കോഴിക്കോട് നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍കോട്ടെയ്ക്ക് വരികയായിരുന്നു അല്‍ത്താഫ്. നാല് വിദ്യാര്‍ഥികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു. തെറിച്ചുവീണത് കണ്ട സുഹൃത്തുക്കളും യാത്രക്കാരും പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് റെയില്‍വേ പൊലീസും നാട്ടുകാരും ചേര്‍ന്ന് അല്‍താഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കള്‍ കണ്ണൂരില്‍ എത്തി. നാരമ്പാടിയിലെ അബ്ദുറഹ്‌മാന്റെയും ആയിഷയുടെയും മകനാണ് അല്‍ത്താഫ്. 18 കാരന്റെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.







