കാസര്‍കോട്: പുത്തിഗെ, ബാഡൂരില്‍ പരക്കെ കവര്‍ച്ച. അക്ഷയസെന്ററിന്റെയും ഹോട്ടലിന്റെയും മൂന്നൂ കടകളുടെയും പൂട്ട് പൊളിച്ച് അകത്തു കടന്ന കവര്‍ച്ചക്കാര്‍ ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചു. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ബാലകൃഷ്ണ ഷെട്ടിയുടെ ‘അമ്മ’ ഹോട്ടല്‍, സുരേഷ് ബാഡൂരിന്റെ ശിവദുര്‍ഗ്ഗാ സ്‌റ്റോര്‍, രാജേഷ് ഷെട്ടിയുടെ ദുര്‍ഗ്ഗാ ലക്ഷ്മി സ്‌റ്റോര്‍, ഇബ്രാഹിമിന്റെ അക്ഷയ സെന്റര്‍, കൊറഗപ്പയുടെ ബി.കെ ടൈലേര്‍സ് ഷോപ്പ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. എല്ലാ കടകളുടെയും ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. വിവരമറിഞ്ഞ് ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.








