കാസർകോട്: ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നടത്തുന്ന റേഡിയോ നെല്ലിക്ക പ്രചരണ – ബോധവൽക്കരണ സംസ്ഥാന റോഡ് ഷോ കാസർകോട് ജില്ലയിലെ പെരിയയിൽ നിന്നു പ്രയാണമാരംഭിച്ചു. പ്രശസ്ത മജീഷ്യനും ബാലാവകാശ കമ്മീഷൻ ബ്രാൻഡ് അംബാസിഡറുമായ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.കാസർകോട് ജവഹർ നവോദയ വിദ്യാലയത്തിൽ ആരംഭിച്ച റോഡ് ഷോ സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ജനുവരി 30ന് തിരുവനന്തപുരത്ത് സമാപിക്കും.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ അധ്യക്ഷതവഹിച്ചു.
ഡോ. സി കെ സബിത, റേഡിയോ നെല്ലിക്ക അവതാരകൻ ബാലകൃഷ്ണൻ പെരിയ, ജവഹർ നവോദയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. കെ സജീവൻ, വൈസ് പ്രിൻസിപ്പൽ രവി കുമാർ, പ്രസംഗിച്ചു. വിദ്യാലയത്തിന്റെ പിടിസി കോഡിനേറ്റർ മാരായ ടി എം സുബ്രഹ്മണ്യൻ, കെ നാരായണൻ കാവുങ്കൽ, ഐ പി ശ്രീരാജ് ,ബി മോഹൻ | കുമാർ, ഷൈനി ഐസക് പരിപാടിയിൽ പങ്കെടുത്തു.







