കാസര്‍കോട്: ബേക്കല്‍, പള്ളിക്കരയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. രണ്ടുപേരെ അറസ്റ്റു ചെയ്തു. നാലു യുവതികളെ താക്കീത് ചെയ്ത് വിട്ടയച്ചു. തളിപ്പറമ്പ്, കുറ്റ്യേരി, ചന്തിനകത്ത് കെ വി അബ്ദുല്‍ റഹ്‌മാന്‍ (50), ആലംപാടി, ബാഫഖി നഗറില്‍ താമസക്കാരനും തളങ്കര, ജദീദ് റോഡ് സ്വദേശിയുമായ മുഹമ്മദ് നിഷാദ് (36) എന്നിവരെയാണ് ബേക്കല്‍ എസ് ഐ ടി അഖിലും സംഘവും അറസ്റ്റു ചെയ്തത്. കോഴിക്കോട്ടെ ജംഷീല (40), കൊല്‍ക്കത്തയിലെ രൂപ ഖട്ടൂം (25), ബംഗളൂരുവിലെ സമീറ (27), ബാരയിലെ സമീറ (42) എന്നീ യുവതികളെയും അനാശാസ്യത്തിനു എത്തിയ കോടോം ബേളൂര്‍ പഞ്ചായത്ത് നിവാസിയായ ജ്യോതിഷി (40) നെയും ആണ് താക്കീത് ചെയ്ത് വിട്ടയച്ചത്.
പള്ളിക്കര, സംസ്ഥാന പാതയോരത്തെ ഷഹീന്‍ ബീച്ച് റെസിഡന്‍സി ലോഡ്ജ് കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടന്നതെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ ചുമതലയുള്ള അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ യു പി വിപിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് എസ് ഐയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പകല്‍ ലോഡ്ജില്‍ റെയ്ഡ് നടന്നത്. ലോഡ്ജിന്റെ മൂന്നാം നിലയിലെ എട്ടാം നമ്പര്‍ മുറിയില്‍ നിന്നാണ് ജമീലയെയും ജ്യോതിഷിനെയും പിടികൂടിയത്. വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ വാതിലില്‍ തട്ടി വിളിച്ചു മുറി തുറന്നപ്പോള്‍ ഇരുവരെയും അര്‍ധനഗ്നരായി കാണുകയും പൊലീസിനെ കണ്ടതോടെ യുവതി ബെഡ് ഷീറ്റ് പുതച്ച് ശുചിമുറിയിലേയ്ക്ക് ഓടിപ്പോയതായും കേസില്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്നു വേര്‍പിരിഞ്ഞതാണെന്നും വാടക വീട്ടിലാണ് താമസമെന്നും കുടുംബ ചെലവ് നടത്തുന്നതിനാണ് അനാശാസ്യ പ്രവൃത്തിക്ക് എത്തിയതെന്നും സുഹൃത്തായ ജമീല മുഖാന്തിരമാണ് എത്തിയതെന്നും ജംഷീല മൊഴി നല്‍കി. യുവതിയെ ലോഡ്ജ് മുറിയില്‍ വച്ചാണ് ആദ്യമായി കാണുന്നതെന്നും പണം നല്‍കിയാണ് ശാരീരിക സുഖം കണ്ടെത്താന്‍ എത്തിയതെന്നും ജ്യോതിഷ് മൊഴി നല്‍കി.
ഏഴാം നമ്പര്‍ മുറിയില്‍ നിന്നാണ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നനിലയില്‍ മറ്റുയുവതികളെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.







