കാസര്‍കോട്: പ്രശസ്തമായ കുമ്പള, കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് 14ന് കൊടിയേറ്റം. ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 17ന് ആണ് വെടിക്കെട്ട് മഹോത്സവം.
വിവിധ കേസുകളില്‍ പൊലീസ് പിടികൂടിയ വാഹനങ്ങള്‍ വെടിക്കെട്ട് നടക്കുന്ന ഗ്രൗണ്ടിലാണ് നിര്‍ത്തിയിടാറ്. ഇവ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തു. പൊലീസിന്റെ അനുമതിയോടെ ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാഹനങ്ങളെ മാറ്റിയത്.








