ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വീട്ടമ്മയെ വെടിവെച്ച് കൊലപ്പെടുത്തി. ഡല്‍ഹി ഷാലിമാര്‍ബാഗ് നിവാസിയും പ്രദേശത്തെ റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ രചന യാദവ്(44) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികളാണ് രചന യാദവിനെ കൊലപ്പെടുത്തിയത്. 2023-ല്‍ രചനയുടെ ഭര്‍ത്താവ് വിജേന്ദ്ര യാദവും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിന്റെ വിചാരണ നടക്കവേയാണ് രചനയും കൊല്ലപ്പെടുന്നത്.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തന്നെയാണ് രചനയെ കൊലപ്പെടുത്തിയതിന് പിന്നിലെന്നുമാണ് പൊലീസ് കരുതുന്നത്. വിജേന്ദ്ര യാദവുമായി ഭാരത് യാദവിന് നേരത്തേയുണ്ടായിരുന്ന ശത്രുതയായിരുന്നു കൊലപാതകത്തിന് കാരണം. വിജേന്ദ്ര യാദവുമായി ഭാരത് യാദവിന് നേരത്തേയുണ്ടായിരുന്ന ശത്രുതയായിരുന്നു കൊലപാതകത്തിന് കാരണം. കൊലക്കേസിലെ പ്രധാനസാക്ഷിയെ ഇല്ലാതാക്കാനാണ് രചന യാദവിനെയും വകവരുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. അയല്‍ക്കാരുടെ വീട്ടില്‍നിന്ന് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തി കാത്തിരുന്ന രണ്ടുപേര്‍ വീട്ടമ്മയ്ക്ക് നേരേ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തിയവര്‍ തന്നെയാണ് തന്റെ മാതാവിനെയും കൊലപ്പെടുത്തിയതെന്ന് മകള്‍ കനിക യാദവ് മാധ്യമങ്ങളോട് പറഞ്ഞു.







