കാസര്‍കോട്: ബളാല്‍, ഏരന്‍ചിട്ടയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി വെട്ടിയും കടിച്ചും പരിക്കേല്‍പ്പിച്ചതായി പരാതി. ഏരന്‍ ചിട്ടയിലെ കെ. അനന്തു (23)വാണ് അക്രമത്തിന് ഇരയായത്. ഇയാളുടെ പരാതിയില്‍ വിജേഷ് എന്നയാള്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അനന്തുവിന്റെ പേരില്‍ ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കേസുണ്ട്. ഈ കേസിനെ കുറിച്ച് വിജേഷ് നാട്ടില്‍ പറഞ്ഞു നടക്കുന്നതിനെ കുറിച്ച് അനന്തു ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിലാണ് അനന്തുവിനെ വിജേഷ് ആക്രമിച്ചതെന്നു വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.






